അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം വ്യാപിപ്പിക്കണം : പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി : കേരളത്തിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തെരുവുനായ നിയന്ത്രണ പദ്ധതിയായ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം മുഴുവന്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

രണ്ടായിരം സര്‍ജറി നടത്തിയ വെറ്റിനറി സര്‍ജന്‍ എബിസി കേന്ദ്രത്തില്‍ വേണമെന്നുള്ള നിര്‍ദേശത്തിന്‍റെ ലക്ഷ്യം വ്യക്തമല്ലെന്നും, മനുഷ്യജീവന്‍റെ സംരക്ഷണത്തില്‍ പാലിക്കാത്ത നിയമങ്ങളും ചട്ടങ്ങളും നിര്‍മിച്ചു നിലനിര്‍ത്തുന്നവരുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാണെന്നും സീറോമലബാര്‍ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മൃഗസംരക്ഷണ വകുപ്പിന്‍റെയും മറ്റും പ്രവര്‍ത്തനങ്ങളെ തടയുന്ന വിധം കയ്യും കാലും കെട്ടി പട്ടിക്കു മുമ്പില്‍ ഇട്ടുകൊടുക്കുന്ന ചട്ടങ്ങള്‍ എഴുതിയുണ്ടാക്കിയവരുടെ മനോഭാവത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന മന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും അപ്പോസ്തോലറ്റ് അറിയിച്ചു. ഇതോടൊപ്പം, എബിസി പ്രോഗ്രാം പ്രായോഗികവും കാലോചിതവുമായി പരിഷ്കരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമിതി നിര്‍ദ്ദേശിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group