ദേവസഹായo പിള്ളയുടെ വിശുദ്ധ പ്രഖ്യാപനത്തിന് മുന്നോടിയായി നാല് ഭാഷകളിൽ ആനിമേഷൻ ഡോക്യുമെന്ററി പുറത്തിറക്കി

വിശുദ്ധ പദവിയിലേക്ക് നാളെ ഉയർത്തപ്പെടുന്ന വാഴ്ത്തപ്പെട്ട ദേവസഹായത്തെക്കുറിച്ചുള്ള ആനിമേഷൻ ഡോക്യുമെന്ററി ‘വിശുദ്ധ ദേവസഹായം: സഹനസഭയുടെ പ്രതിരൂപം’ പ്രകാശനം ചെയ്തു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിൽ നിർമ്മിക്കപ്പെട്ട 30 മിനിറ്റ് ദൈർഘ്യമുള്ള ആനിമേഷൻ ഡോക്യുമെന്ററി കാത്തലിക് ഫോക്കസ് യുട്യൂബ് ചാനലിലാണ് പ്രകാശനം ചെയ്തിരിക്കുന്നത്. കല്യാൺ രൂപതയുടെ മാധ്യമ വിഭാഗവും കാത്തലിക് ഫോക്കസും ചേർന്നാണ് നിർമ്മാണം. പാലാരിവട്ടം പിഒസിയിൽ നടന്ന ചടങ്ങിൽ വരാപ്പുഴ അതിരൂപതാ മുൻ അധ്യക്ഷൻ ആർച്ച് ബിഷപ്പ് എമരിറ്റസ് ഡോ. ഫ്രാൻസീസ് കല്ലറയ്ക്കൽ പ്രകാശനം നിർവ്വഹിച്ചു.

ഉറച്ച വിശ്വാസത്തോടെ നിലകൊണ്ട വ്യക്തിത്വമായിരുന്നു വാഴ്ത്തപ്പെട്ട ദേവസഹായമെന്ന് അദ്ദേഹം പറഞ്ഞു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി ആശംസകൾ നേർന്നു. ഡോക്യുമെന്ററി പ്രോജക്ട് ഡയറക്ടറും കല്യാൺ മീഡിയ സെൽ ഡയറക്ടറുമായ ഫാ. ഫ്രാങ്ക്ളിൻ ജോസഫ് പൊട്ടനാനിക്കൽ ഡോക്യുമെന്ററി വിശദീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group