ചാർട്ടേഡ് അക്കൗണ്ടന്റായി ഏണസ്റ്റ് ആൻഡ് യങ് കമ്പനിയിൽ ജോലിയിലിരിക്കെ മരിച്ച അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിർദേശം നൽകി.
സംഭവത്തിൽ കമ്പനി എന്തു നടപടി എടുത്തെന്ന് അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അമിത ജോലിഭാരം മൂലമാണ് അന്ന മരിച്ചതെന്ന് മാതാപിതാക്കൾ ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷൻ നടപടികളുമായി മുന്നോട്ട് പോകുന്നത്. അന്നയുടെ മരണത്തിൽ കമ്മീഷൻ അതീവ ആശങ്കയും രേഖപ്പെടുത്തി.
ജോലിസ്ഥലത്ത് യുവതലമുറ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അന്നയുടെ മരണം ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. അപ്രായോഗിക ലക്ഷ്യങ്ങളും സമയക്രമങ്ങളും പിന്തുടരുന്നത് മൂലം ജീവനക്കാർ മാനസിക സമ്മർദ്ദം, ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവയാൽ ബുദ്ധിമുട്ടുന്നു. അതവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും കമ്മീഷൻ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m