ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികളുടെ പ്രഖ്യാപനം ഇന്ന്; വാര്‍ത്താസമ്മേളനം മൂന്ന് മണിക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വിഗ്യാൻ ഭവനില്‍ വാർത്താ സമ്മേളനം നടത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതികള്‍ പ്രഖ്യാപിക്കുന്നത്.

നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂണ്‍ 16ന് അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം. അഞ്ച് ഘട്ടങ്ങളില്‍ അധികമായി ഇത്തവണ തിരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂർത്തിയാക്കും.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണർമാരായ ഗ്യാനേഷ് കുമാറും, സുഖ്ബീർ സിംഗ് സന്ധുവും വാർത്താ സമ്മേളനത്തില്‍ പങ്കെടുക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിനോടൊപ്പം അരുണാചല്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിക്കും. അതേസമയം, ജമ്മുകാശ്മീരും തിരഞ്ഞെടുപ്പിന് സജ്ജമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m