കോ വിഡ് 19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ പോർച്ചുഗലിൽ ഏർപ്പെടുത്തിയ ആരോഗ്യ നിയന്ത്രണങ്ങൾ മൂലം ഈ വർഷത്തെ ഫാത്തിമ തീർത്ഥാടനം വെർച്ചൽ ആയ നടക്കുമെന്ന് ലൈറിയ-ഫാത്തിമ ബിഷപ്പ് അന്റോണിയോ കാർഡിനൽ ഡോസ് സാന്റോസ് മാർട്ടോ പ്രഖ്യാപിച്ചു.
“ഫാത്തിമ ദേവാലയത്തിലേക്ക് ഉള്ള എട്ടുദിവസത്തെ ആത്മീയ തീർത്ഥാടനം” എന്ന തലക്കെട്ടിൽ പുറത്തിറക്കിയ സന്ദേശത്തിലാണ് കർദിനാൾ മാർട്ട് ഇക്കാര്യമറിയിച്ചത്.പൊതുനന്മക്കു വേണ്ടി
ജനങ്ങളുടെ ആരോഗ്യo സംരക്ഷിക്കേണ്ടത്തിന്റെ ആവശ്യകതയെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ഫാത്തിമ തീർത്ഥാടനം വെർച്വൽ ആക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു.
വേദനാജനകമായ ഈ തീരുമാനത്തിൽ പ്രാർത്ഥനയിൽ ഒരുമിച്ചു കൊണ്ട് ആത്മീയ തീർത്ഥാടനം നടത്താൻ വിശ്വാസികളെട് കർദിനാൾ ആഹ്വാനം ചെയ്തു.
മാർച്ച് 14 ന് ആരംഭിച്ച് 21 ന് അവസാനിക്കുന്ന ഈ വർഷത്തെ 8 ദിവസ വെർച്വൽ തീർത്ഥാടനത്തിന് വിശ്വാസികളെ സഹായിക്കുന്നതിനായി തൽസമയ വീഡിയോകൾ ലൈറിയ ഫാത്തിമയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പോസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group