കൊച്ചുകുട്ടികളുടെ സംരക്ഷണത്തിനായുള്ള വത്തിക്കാൻ കമ്മീഷന്റെ വാർഷിക റിപ്പോർട്ട് സമർപ്പിച്ചു

കൊച്ചുകുട്ടികളുടെ സംരക്ഷണത്തിനായുള്ള വത്തിക്കാൻ കമ്മീഷന്റെ വാർഷിക റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു.

ഇരകൾക്ക് നീതി ലഭിക്കണമെന്നും, സുതാര്യവും സത്യസന്ധവുമായ മാർഗ്ഗത്തിലൂടെയുള്ള പ്രവർത്തനങ്ങളാണ് ഇരകളുടെ മുറിവുണക്കാൻ ആവശ്യമെന്നും കൊച്ചുകുട്ടികളുടെ സംരക്ഷണത്തിനായുള്ള വത്തിക്കാൻ കമ്മീഷൻ അദ്ധ്യക്ഷൻ കർദ്ദിനാൾ ഷാൻ ഒമാലി പറഞ്ഞു.

കുട്ടികളായിരിക്കെ ലൈംഗികചൂഷണങ്ങൾക്ക് വിധേയരായ അതിജീവിതർക്ക് നീതി ലഭിക്കാതെ അവരിലെ മുറിവുകളുണക്കാനാകില്ലെന്ന് കുട്ടികളുടെ സംരക്ഷണത്തിനായുള്ള വത്തിക്കാൻ കമ്മീഷൻ അദ്ധ്യക്ഷൻ പ്രസ്താവിച്ചു.

കമ്മീഷൻ പ്രവർത്തനങ്ങളെക്കുറിച്ച് പരാമർശിക്കവെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻകാലങ്ങളിലെക്കാൾ മെച്ചപ്പെട്ട രീതിയിൽ സഭ ചൂഷണത്തിന്റെ ഇരകളായവരോട് കാണിക്കുന്ന ഉത്തരവാദിത്വവും, കരുതലും ഈയൊരു തിന്മയുടെ ഇരുട്ടിലേക്ക് വെളിച്ചം കൊണ്ടുവരുന്നുണ്ടെന്ന് കർദ്ദിനാൾ ഒമാലി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m