കർണാടകയിൽ വീണ്ടും ക്രൈസ്തവ ദേവാലയത്തിനു നേരെ ആക്രമണം

കര്‍ണാടകയിൽ ക്രിസ്ത്യൻ വിശ്വാസികൾക്കെതിരെ വീണ്ടും സംഘപരിവാർ ആക്രമണം.

പേരഡ്കയില്‍ ഹിന്ദുത്വവാദികള്‍ ക്രിസ്ത്യൻ പള്ളിയുടെ വാതില്‍ തകര്‍ത്ത് കുരിശ് നശിപ്പിക്കുകയും തല്‍സ്ഥാനത്ത് കാവിക്കൊടി നാട്ടുകയും ചെയ്തു. പള്ളിയിലെ പുരോഹിതന്റെ പരാതിയിന്‍മേൽ പോലീസ് കേസെടുത്തു. പേരഡ്കയിലെ അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലെ പുരോഹിതന്‍ ഫാദര്‍ ജോസ് വര്‍ഗീസാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഒരുകൂട്ടം ആളുകള്‍ പാതിരാത്രിയില്‍ പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറുകയും കുരിശ് തകര്‍ത്ത് കാവിക്കൊടിയും ഹനുമാന്റെ ചിത്രവും സ്ഥാപിക്കുകയുമായിരുന്നു. ഇതിനെല്ലാം പുറമെ അവര്‍ പള്ളിയില്‍ മോഷണവും നടത്തിയിരുന്നു. പള്ളിയില്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് മീറ്റര്‍, വാട്ടര്‍ പമ്പ്, പൈപ്പുകള്‍, പള്ളിയുടെയും പ്രാര്‍ത്ഥനാലയത്തിന്റെയും രേഖകള്‍ എന്നിവയാണ് മോഷ്ടിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group