സഭയ്ക്കു നേരെ നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണധികാരി ഡാനിയൽ ഒർട്ടേഗയുടെ വേട്ടയാടാൽ തുടര്‍ക്കഥയാകുന്നു.
സിയുനയിലെ ബിഷപ്പ് ഇസിഡോറോ ഡെൽ കാർമെൻ മോറയെ
അറസ്റ്റ് ചെയ്തതാണ് ഒടുവിലത്തെ സംഭവം. പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യ വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്ത രണ്ടാമത്തെ കത്തോലിക്ക മെത്രാനാണ് ബിഷപ്പ് ഇസിഡോറോ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ വീട്ടുതടങ്കലിലാക്കുകയും അന്യായമായി 26 വർഷവും നാല് മാസവും തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്ത ബിഷപ്പ് റൊളാൻഡോ അൽവാരെസിന് വേണ്ടി വിശുദ്ധ കുർബാന നടത്തിയതിന് തൊട്ടുപിന്നാലെയാണ് അറുപത്തിമൂന്നു വയസ്സുള്ള ബിഷപ്പ് ഇസിഡോറോയുടെ അറസ്റ്റ്.
അറസ്റ്റിലാകുന്നതിന്റെ തലേദിവസം, മതഗൽപ രൂപതയുടെ 99-ാം വാർഷികത്തോടനുബന്ധിച്ച് ബിഷപ്പ് ഇസിഡോറോ ഡെൽ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ നിക്കരാഗ്വേൻ ബിഷപ്പ്സ് കോൺഫറൻസ് അൽവാരസിന് പിന്തുണയും പ്രാർത്ഥനയും വാഗ്ദാനം ചെയ്തിരുന്നു. മതഗൽപയിലെ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ നടന്ന കുർബാനയ്‌ക്കിടെ നടത്തിയ പ്രസംഗത്തിന് പിന്നാലെ പോലീസ് ബിഷപ്പിനെ അകാരണമായി അറസ്റ്റ് ചെയ്യുകയായിരിന്നു. മാതഗൽപയിൽ ജനിച്ച അദ്ദേഹം 2003 സെപ്തംബർ 20-നാണ് അഭിഷിക്തനായത്. 2021 ഏപ്രിൽ 8-ന് സിയൂനയിലെ ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പ നിയമിക്കുന്നതിനുമുമ്പ്, മതഗൽപ്പ രൂപതയുടെ വികാരി ജനറലായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group