മണിപ്പൂരിൽ നിന്ന് വീണ്ടും ഞെട്ടിക്കുന്ന ഒരു വാർത്ത കൂടി റിപ്പോർട്ട് ചെയ്യുന്നു.
തൗബൽ ജില്ലയിലെ തോവയിൽ ഒരു കാട്ടിൽ നിന്നും കാലുകൾ വെട്ടിമാറ്റിയ നിലയിൽ മൂന്നു യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി.യൈരിപോക്-ചരങ്പട്ട് റോഡ് ജങ്ഷനിലാണു സംഭവം.
കുക്കി വിഭാഗത്തിൽ പെട്ട യുവാക്കളാണ് കൊല്ലപ്പെട്ടത്.ഇതിനിടയിൽ മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ രണ്ടാംഘട്ട സമാധാന ചർച്ച നടന്നിട്ടുണ്ട്.കെ.എൻ.ഒ, യു.പി.എഫ് സംഘടനകളുമായായിരുന്നു ചർച്ച. ഡൽഹിയിലെ ഐ.ബി ആസ്ഥാനത്തുവച്ചാണു രണ്ടു ദിവസത്തെ ചർച്ച നടന്നത്. കലാപവുമായി ബന്ധപ്പെട്ട സമാധാനനീക്കത്തിനായുള്ള ആലോചനകളിൽ പുരോഗതിയുണ്ടെന്നും മൂന്നാംഘട്ട ചർച്ച ഉടൻ നടക്കുമെന്നും സംഘടനകൾ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group