മറ്റൊരു സന്യാസ സമൂഹത്തെ പുറത്താക്കിക്കൊണ്ട് നിക്കരാഗ്വേൻ ഭരണകൂടത്തിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും

മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തെ നാടുകടത്തി ആഴ്ചകൾ പിന്നിടും മുന്‍പ് മറ്റൊരു സന്യാസിനി സമൂഹത്തെ കൂടി നിക്കരാഗ്വേയിലെ ഡാനിയൽ ഒർട്ടേഗ ഭരണകൂടം പുറത്താക്കി.

മതഗൽപയിൽ വർഷങ്ങളായി സേവനം ചെയ്തു വന്നിരുന്ന റിലീജിയസ് സിസ്റ്റേഴ്സ് ഓഫ് ദ ക്രോസ് സന്യാസ സമൂഹത്തെയാണ് രാജ്യത്ത് നിന്ന് പുറത്താക്കിയതെന്ന് നിക്കരാഗ്വേ ഇൻഫോർമ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെ ചോദ്യം ചെയ്തതിന്റെ പേരില്‍ അന്യായ തടങ്കലിൽ കഴിയുന്ന ബിഷപ്പ് റോളാൻഡോ അൽവാരസിന്റെ രൂപതയാണ് മതഗൽപ.

ദിവ്യകാരുണ്യ ഭക്തിയിലൂന്നി സേവനം ചെയ്യുന്ന സന്യാസ സമൂഹമാണ് ‘റിലീജിയസ് സിസ്റ്റേഴ്സ് ഓഫ് ദ ക്രോസ്’. സന്യാസ സമൂഹത്തിനു ലഭിക്കുന്ന സാമ്പത്തിക സഹായം എവിടെ നിന്നാണെന്ന് പൂർണ്ണമായും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാർ വകുപ്പുകൾ സന്യാസിനികൾക്ക് മേൽ അകാരണമായി സമ്മര്‍ദ്ധം ചെലുത്തി വരികയായിരുന്നു. ഇടവകകളെപ്പോലെ, തങ്ങളുടെ പ്രവർത്തനത്തിന് വിശ്വാസികളുടെ സംഭാവനയെ ആശ്രയിക്കുന്ന സന്യാസിനിമാരുടെ മുന്‍പിൽവെച്ച യുക്തിഹീനമായ ആവശ്യമായിരുന്നു ഇതെന്നു പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കൂടാതെ രാജ്യത്ത് തങ്ങാൻ വേണ്ടിയുള്ള വിദേശ സന്യാസിനിമാരുടെ അനുമതി പുതുക്കി നൽകാൻ സർക്കാർ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇത് മൂലം സ്വദേശികളായവർക്ക് മുൻപേ തന്നെ അവർ രാജ്യം വിട്ടുപോയിരുന്നു. തുടർച്ചയായി ദിവ്യകാരുണ്യ ആരാധന നടത്തുന്നത് സന്യാസ സമൂഹത്തിന്റെ ആത്മീയതയുടെ ഭാഗമായിരുന്നതിനാൽ ഏറ്റവും ഒടുവിൽ മൂന്ന് സന്യാസിനിമാർ മാത്രം അവശേഷിച്ചത് മൂലം മതഗൽപയിലെ ഭവനം ഉപേക്ഷിക്കാൻ റിലീജിയസ് സിസ്റ്റേഴ്സ് ഓഫ് ദ് ക്രോസിന്റെ തലപ്പത്തുള്ളവർ തീരുമാനമെടുക്കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group