മറ്റു ജില്ലകളിൽനിന്നെത്തി കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലുമായി താമസിച്ചു പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോകാൻശ്രമിച്ചതായുള്ള പരാതിയിൽ മൂന്നു യുവാക്കളെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു.വൈക്കം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കണ്ണൂർ തളിപ്പറന്പ് രാമന്തളി കണ്ടത്തിൽ വീട്ടിൽ മിസ്ഹബ് അബ്ദുൾ റഹിമാൻ (20), കണ്ണൂർ മാതമംഗലം നെല്ലിയോടൻ വീട്ടിൽ ജിഷ്ണു രാജേഷ് (20), കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് മാണിക്കോത്ത് വീട്ടിൽ അഭിനവ് (20) എന്നിവരാണ് അറസ്റ്റിലായത്. 17 ഉം 16 ഉം വയസ് പ്രായമുള്ള പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥികളായ പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാന ത്തിലാണ് കേസെടുത്തിരിക്കുന്നത്. ഏറെ ഗൗരവമുള്ള വിവരങ്ങളാണ് പെണ്കുട്ടികളിൽനിന്നു പോലീസിനു ലഭിച്ചിരിക്കുന്നതെന്നു പ്രമുഖ മാധ്യമമായ ദീപിക റിപ്പോർട്ട് ചെയ്യുന്നു.
പ്രതികളിലൊരാളായ അഭിനവ് രണ്ട് വർഷം മുന്‍പ് കടുത്തുരുത്തിയിൽ എത്തിയതാണ്.ഇവിടെ ഏറെനാൾ താമസിച്ചു ബന്ധങ്ങൾ ഉണ്ടാക്കിയെടുത്താണ് ഇയാൾ പ്രണയത്തട്ടിപ്പിനായി കളമൊരുക്കിയത്. മറ്റു പ്രതികൾ മാസങ്ങൾക്ക് മുന്‍പുതന്നെ ഇവിടെയെത്തിയവരാണ്. കല്ലറയിലും കടുത്തുരുത്തിയിലുമായിട്ടാണ് ഇവർ കഴിഞ്ഞിരുന്നത്.
മൂന്നുപ്രതികളും പെണ്‍കുട്ടികളെ പ്രണയത്തിൽ വീഴ്ത്താൻ പരസ്പരം സഹായിച്ചിരുന്നതായി പോലീസ് പറഞ്ഞു.
പ്രണയത്തിൽ വീഴ്ത്തുന്ന പെണ്‍കുട്ടികൾ തങ്ങളിൽനിന്നും അകന്നു പോകാതിരിക്കാനുള്ള കെണികളും ഇവർ ഒരുക്കിയിട്ടുണ്ട്. കടുത്തുരുത്തി, കല്ലറ, മുട്ടുചിറ, തലയോലപ്പറന്പ്, വടയാർ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇത്തരം യുവാക്കൾ കറങ്ങി നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപനയും നടത്തുന്നവരാണ് പിടിയിലായവരെന്നു പോലീസ് പറഞ്ഞു. ഇത്തരക്കാർ കൂടുതൽ സ്ഥലങ്ങളിൽ എത്തിയിട്ടുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.
ലൗ ജിഹാദും, നാർക്കോട്ടിക് ജിഹാദും കേരളത്തിൽ പിടിമുറുക്കുന്നുവെന്ന പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ സാധൂകരിക്കുന്നതാണ് ഈ റിപ്പോർട്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group