ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ക്രൈസ്തവര്‍ക്കെതിരേയുള്ള ആള്‍ക്കൂട്ട ആക്രമണങ്ങൾ വർധിക്കുമ്പോൾ, ശക്തമായ ഇടപെടലുകള്‍ നടത്താന്‍ അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഐക്യരാഷ്ട്ര സഭയും തയാറാകണമെന്ന് കെസിബിസി.
വംശഹത്യ ലക്ഷ്യം വച്ചുള്ള കലാപങ്ങൾ പാക്കിസ്ഥാനിലും ഇന്ത്യയിലുമുൾപ്പെടെ വര്‍ധിക്കുകയാണ്. വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി ന്യൂനപക്ഷമായ ക്രൈസ്തവര്‍, ഭൂരിപക്ഷ ജനവിഭാഗത്താല്‍ പാക്കിസ്ഥാനില്‍ ആക്രമിക്കപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്.
ഇത്തരം വ്യാജ ആരോപണങ്ങള്‍ ആള്‍ക്കൂട്ട ആക്രമണം ലക്ഷ്യമാക്കി പ്രചരിപ്പിച്ചത് ചില തീവ്ര മതസംഘടനകളാണെന്നു വിവിധ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. ഏതൊരു രാജ്യത്തും വര്‍ഗീയ ധ്രുവീകരണവും വിഭാഗീയതയും വളര്‍ത്തുന്നത് തീവ്രവാദ പ്രസ്ഥാനങ്ങളാണെന്നത് വ്യക്തമാണ്. വിദ്വേഷ പ്രചാരണങ്ങളിലൂടെ കലാപങ്ങള്‍ക്ക് വിത്തുപാകുന്ന അവര്‍ അനേകലക്ഷം മനുഷ്യരെ അരക്ഷിതാവസ്ഥയിലേയ്ക്ക് തള്ളിവിടുകയും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു. പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും എല്ലാം നഷ്ടപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകളാണ് വിവിധ രാജ്യങ്ങളില്‍ ദൃശ്യമാകുന്നത്. ക്രൈസ്തവരാണെന്ന കാരണംകൊണ്ടു മാത്രം ഏറ്റവും കൂടുതല്‍ മനുഷ്യര്‍ ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഇന്നത്തെ ലോകത്തുണ്ടെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group