ക്രൈസ്തവ വിരുദ്ധത നിറഞ്ഞ മറ്റൊരു സിനിമ കൂടി വീണ്ടും ചർച്ചയാകുന്നു…

സാമൂഹിക മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ക്രൈസ്തവ വിരുദ്ധ തിരുകിക്കയറ്റുന്ന ആധുനിക സമൂഹത്തിൽ വീണ്ടും മറ്റൊരു സിനിമ കൂടി ചർച്ചയാകുന്നു.

അമൽ നീരദ് സംവിധാനം ചെയ്ത് പ്രമുഖ സിനിമാ താരം മമ്മൂട്ടി അഭിനയിച്ച ഭീഷ്മപർവ്വം എന്ന സിനിമയിലാണ് വീണ്ടും ക്രൈസ്തവ വിരുദ്ധത ദൃശ്യവൽക്കരിക്കുന്നത്.ഈ ചിത്രത്തിനുള്ളിൽ ക്രൈസ്തവ വിരുദ്ധത വ്യക്തമായി തിരുകി കയറ്റിയത് ചർച്ചയാവുകയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ.

സിനിമ കണ്ടതിനുശേഷം റിവ്യു എഴുതിയ ജോസഫ്തോമസ് എന്ന ക്രൈസ്തവ വിശ്വാസിയുടെ പോസ്റ്റ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരി ക്കുകയാണ്. പ്രമുഖ ക്രൈസ്തവ മാധ്യമമായ ഷെക്കിന ചാനൽ ഉൾപ്പെടെ ഈ സിനിമയ്ക്കെതിരെ രംഗത്തെത്തിക്കഴിഞ്ഞു.സോഷ്യൽ മീഡിയയിൽ വൈറലായ ജോസഫ് തോമസിന്റെ പോസ്റ്റ് ഇങ്ങനെ..

ഇന്ന് ഞാൻ ഭീഷ്മപർവം എന്ന സിനിമ കണ്ടു… ജീവിതത്തിൽ ഇത്രയും ക്രിസ്ത്യൻ വിരുദ്ധ സിനിമ ഞാൻ കണ്ടിട്ടില്ല… ആരാണ് ഇതേപോലെ ഉള്ള സിനിമകൾക്ക് ഫണ്ട് ചെയ്യുന്നത് എന്നതിനെക്കുറിച്ചു ഒരു അന്വേഷണം ആവിശ്യമാണ് എന്ന് തോന്നുന്നു..

ശിഥിലമായ ഒരു ക്രിസ്താനി കുടുംബം…കുടുംബത്തിലെ കൊച്ചുമക്കൾ എല്ലാം സ്ത്രിലമ്പടന്മാരും മയക്കുമരുന്നിന് അടിമകളും…

സിനിമയിലെ ക്രിസ്ത്യൻ പുരോഹിതൻ പൗരോഹിത്യത്തിലേക്ക് കുടുംബം തള്ളിവിട്ടതുകൊണ്ടുമാത്രം പോകേണ്ടിവന്നവൻ..

ആ ക്രിസ്ത്യൻ പുരോഹിതൻ സ്ത്രീ പീഡനത്തിൽ അതിസമർത്ഥൻ.. അതെ പുരോഹിതൻ ഒരു സോങ് ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന രംഗത്തു കൂട്ടത്തിലെ സുന്ദരിയായി പെൺകുട്ടിയിലേക്ക് ക്യാമറഫോക്കസ് ചെയ്യാൻ ശ്രമിക്കുന്നു…

സിനിമയിലെ രാഷ്ട്രീയക്കാരൻ ഒരു ക്രിസ്ത്യാനി..അയാൾ കള്ളനും അഴിമതിക്കാരനും…

സിനിമയിലെ നായകന്റെ അളിയനും പോലിസ് ഓഫീസറും ആയ മറ്റൊരു ക്രിസ്ത്യാനി അയാൾ തികഞ്ഞ ആക്രമിയും അധർമിയും സ്ത്രീലമ്പടനും..

സിനിമയിലെ ഒരേ ഒരു രംഗത്തു മാത്രം വരുന്ന കോട്ടയംകാരി ഒരു ക്രിസ്ത്യാനി പെൺകുട്ടി… അവൾ വൃത്തികെട്ട ഭാഷ സംസാരിക്കുന്നവളും കിടക്ക പങ്കിടാൻ വെമ്പി നിൽക്കുന്നവളും…

സിനിമയിലെ നായകന്റെ സഹോദരിയുടെ മകൾ.. അവൾ മുസ്ലിം പയ്യനുമായി പ്രണയത്തിലും പലവട്ടം കിടക്കപങ്കിടുന്നവളും…
വിവാഹത്തിനു മുൻപ് കിടക്കപങ്കിടുന്നതിൽ യാതൊരു ആസ്വഭാവികതയും തോന്നാത്ത ക്രിസ്ത്യാനി പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരനും സിനിമയിലെ നായകൻ ആയ അവളുടെ അമ്മാവനും..

ആ ക്രിസ്ത്യൻ കുടുംബത്തിൽ ഒരിക്കൽപോലും പ്രാർത്ഥന നടത്തുന്നതോ.. എന്തിന് സിനിമയിലെ പുരോഹിതൻ ഒരിക്കൽ എങ്കിലും വിശ്വാസപരമായ എന്തെങ്കിലും ചെയ്യുന്നതോ കാണിക്കുന്നില്ല…

സിനിമയിലെ ക്രിസ്ത്യൻ കുടുംബങ്ങൾ എല്ലാം പരസ്പരം കലഹിക്കുന്നവർ… യാതൊരു കെട്ടുറപ്പും ഇല്ലാത്ത ഭാര്യ ഭർതൃ ബന്ധങ്ങൾ

ഷെവലിയാർ പട്ടം കിട്ടുന്നതിനായി വഴിവിട്ടസകല പണികളും ചെയ്യുന്ന നായകന്റെ ജേഷ്ഠൻ…

ക്രിസ്ത്യാനി തീൻ മേശക്കു ചുറ്റും ഇരുന്നുപോലും പരസ്പരം കലാഹിക്കുന്നവർ…

ക്രിസ്ത്യാനികൾക്കിടയിൽമാത്രം ജാതിചിന്ത ഉണ്ടെന്ന് ധ്വനിപ്പിക്കുന്ന ബ്രാഹ്മണക്രിസ്ത്യാനി പ്രയോഗം…

സിനിമയിലെ വൃദ്ധരായ ഹിന്ദുദമ്പതികൾ.. കുറിയും സാത്വിക വസ്ത്രവും ആണ് വേഷം.. എന്നാൽ സൈക്കിക്ക് ക്രിമിനലുകളെക്കാൾ താഴെയാണ് സ്വഭാവം..

സിനിമയിൽ വരുന്ന അധോലോകനായകൻ ആയ വില്ലനും ഒരു ഹിന്ദു…

ഇനിയാണ് ട്വിസ്റ്റ്…

സിനിമയിലെ മുസ്ലിം യുവാവ്… സൗമ്യനും ജീവിതവിജയം നേടുന്നവനും… രണ്ട് സീനിൽ എങ്കിലും വളരെ വിശ്വാസതീഷ്ണതയോടെ നിസ്കരിക്കുന്നവൻ… തന്റെ സഹോദരന്റെ ഹീറോ… കുടുംബം നോക്കുന്നവൻ..

മുസ്ലിം കുടുംബം കെട്ടുറപ്പുള്ളത്.. തീൻ മേശക്കു ഇരുന്നു സന്തോഷം പങ്കിടുന്നവർ…സ്നേഹസമ്പന്നരായ ഭാര്യയും ഭർത്താവും….

ഇനി സിനിമയിലെ നായകൻ ക്രിസ്ത്യാനി ആ നാട്ടിൽ ഉള്ള സകല അധർമത്തിനു എതിരെയും പ്രതികരിക്കും പക്ഷെ സ്വന്തം കുടുംബം നോക്കാൻ അറിയാത്തവൻ ആണ് കേട്ടോ… അതുകൊണ്ട് കൊച്ചുമോനെ കൊല്ലണം അങ്ങേർക്ക്

അവസാനം ക്രിസ്ത്യാനി നായകൻ മുൻപ് പറഞ്ഞ നല്ലവനായ മുസ്ലിം യുവാവിന് തന്റെ കിരീടം വെച്ചുമാറുന്നു.. ഇതാണ് സിനിമ…

അമൽ നീരദിന്റ സിനിമ ആയതുകൊണ്ട് സിനിമയിലെ പട്ടിവരെ സ്ലോമോഷനിൽ ആണ്… ക്രൈസ്തവസമൂഹത്തെ മൊത്തം തരംതാഴ്ത്തി കൊണ്ട്
ഇത്രയും ക്രൈസ്തവ വിരുദ്ധമായ കാര്യങ്ങൾ സിനിമയിലൂടെ ചിത്രീകരിച്ച് അപമാനിക്കുന്ന ഭീഷ്മപർവ്വം എന്ന ചിത്രത്തിനെതിരെ നിരവധി ക്രൈസ്തവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group