ക്രൈസ്തവ മതത്തിനെതിരായ ഗാനങ്ങളും സിനിമകളും; വിമർശനവുമായി ബിഷപ്പ് ജോസഫ് കരിയിൽ

ക്രൈസ്തവ മതത്തിനെതിരായ ആനുകാലിക സിനിമകൾ സമൂഹത്തിന് നൽകുന്ന സന്ദേശമെന്തെന്ന ആശങ്ക പ്രകടിപ്പിച്ച് ബിഷപ്പ് ജോസഫ് കരിയിൽ.

ക്രിസ്തീയ മൂല്യങ്ങൾക്കെതിരായ പാട്ടുകൾ, കുടുംബ ജീവിതങ്ങൾക്കെതിരായ കഥകൾ, അടിയും പിടിയും കൊലപാതകവും നടത്തുന്ന സിനിമകൾ അതിനെയെല്ലാം യുവജനങ്ങൾ ഏറ്റെടുക്കുന്നത് നല്ലതല്ലെന്ന് ബിഷപ്പ് പറഞ്ഞു.

കൊച്ചിയിൽ കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ബിഷപ്പിന്റെ വിമർശനം.

“ഈ സിനിമകൾ എന്ത് സന്ദേശമാണ് നൽകുന്നത്. ചില സിനിമകളിൽ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്. ബാറിലാണ് മുഴുവൻ നേരവും.
കുട്ടികളായ നിങ്ങളോട് നമുക്കിപ്പോളൊരു പാട്ടുപാടാമെന്ന് പറഞ്ഞാൽ നിങ്ങൾ തിരഞ്ഞെടുക്കുന്നത് ഇപ്പോളിറങ്ങിയ ഏതെങ്കിലും സിനിമയിലെ ഹിറ്റ് പാട്ട് പറയും. അത് ക്രൈസ്ത‌വ വിശ്വാസത്തിനെതിരാണെന്ന് നിങ്ങൾക്കറിയുമോ”യെന്നും ഡോ. ജോസഫ് കരിയിൽ ചോദിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group