കേരളത്തിൽ ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക തീവ്രവാദത്തെ പറ്റിയുള്ള ആശങ്ക പങ്കുവയ്ക്കുന്നത് മുസ്ലിം വിരോധം ആയി വ്യാഖ്യാനിക്കേണ്ടത് ഉണ്ടോ ഇത്തരം ആശങ്കകൾ അസ്ഥാനത്താണെന്ന് ഉറപ്പിച്ചുപറയാൻ ഭരിക്കുന്ന സർക്കാരിനോ കേരളത്തിൻറെ പൊതുസമൂഹത്തിനോ സാധിക്കുമോ? 1940 കളിൽ തന്നെ സലഫിസം ജമാഅത്തെ ഇസ്ലാമി ഹിന്ദിലൂടെ കേരളത്തിലെ വടക്കൻ മേഖലയിൽ അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നു എന്ന് പ്രൊഫസർ ഹമീദ് ചേന്നമംഗലൂർ ദൈവത്തിൻ്റെ രാഷ്ട്രീയം എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടുണ്ട് കേരളത്തിലെ സലഫി പ്രസ്ഥാനങ്ങൾ പ്രതിനിധീകരിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ സമഗ്രമായ ഒരു ചിത്രം അദ്ദേഹം ഈ ഗ്രന്ഥത്തിൽ വരച്ചുകാട്ടുന്നുണ്ട്. പ്രൊഫസർ ചേന്നമംഗല്ലൂർ ഇതരകൃതികൾ ആനുകാലികങ്ങളിലൂടെ അദ്ദേഹം പങ്കുവയ്ക്കുന്ന നിരീക്ഷണങ്ങളും കേരളത്തിലെ സാമൂഹിക ജീവിതത്തിൽ മാറ്റങ്ങൾ നിരീക്ഷിക്കുന്നവർക്ക് ദിശാബോധം പകരുന്നവയാണ്. ക്രൈസ്തവരിൽ വളരെപ്പേർ ഇത്തരം ഗൗരവമായ വായന കളിലേക്ക് പഠനങ്ങളിലേക്ക് തിരിയാനുള്ള കാരണം കേരളത്തിലെ ചില സലഫി പണ്ഡിതൻമാരും അവർ ഒരു ബഹുസ്വര സമൂഹത്തിലാണ് ജീവിക്കുന്നത് എന്ന യാഥാർഥ്യം മറന്ന് ഇന്ത്യൻ ഭരണഘടനയേയും മതേതര ജനാധിപത്യം നൽകുന്ന സ്വാതന്ത്ര്യവും സംരക്ഷണവും ഉപയോഗിച്ച് പ്രത്യക്ഷമായ പ്രച്ഛന്നവേഷങ്ങളിലൂടെയും ഒരു മതേതര ജനാധിപത്യ സമൂഹത്തിന് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കൊണ്ടാണ്. അതിനെ ആശങ്കയോടെ നോക്കിക്കാണുന്നതും ചിലപ്പോൾ ഉറക്കെ പറയേണ്ടി വരുന്നതും സംഘപരിവാറിൻ്റെ കെണിയിൽ പെടുന്നത് കൊണ്ടല്ല. അത് സംഘപരിവാറിൽ നിന്ന് പഠിക്കേണ്ട ആവശ്യവുമില്ല. ഇസ്ലാം പഠനവും ഗവേഷണവും അടുത്തകാലംവരെ കേരളത്തിലെ ക്രൈസ്തവരുടെ ഇഷ്ട വിഷയങ്ങളിൽ ഒന്നായിരുന്നില്ല. നമ്മോടൊപ്പം സ്നേഹത്തിലും സഹകരണത്തിലും സൗഹൃദത്തിലും കഴിയുന്ന മുസ്ലിം സഹോദരങ്ങളുടെ മതം എന്ന നിലയിൽ ബഹുമാനത്തോടെ മാത്രമാണ് ക്രൈസ്തവർ ഇസ്ലാമിക സമൂഹത്തെ നോക്കി കണ്ടിരുന്നത്. എന്നാൽ അടുത്തകാലത്തായി സമൂഹത്തിൻ്റെ വിവിധ മണ്ഡലങ്ങളിലും വിദ്യാഭ്യാസ ആതുരശുശ്രൂഷാ സ്ഥാപനങ്ങളിലും സാംസ്കാരിക ഇടങ്ങളിലും എല്ലാം പലവിധ പ്രവർത്തകർ ക്രിസ്തീയ വിശ്വാസങ്ങളെയും ജീവിതദർശനങ്ങൾ മതാനുഷ്ഠാനങ്ങൾക്കും നേരേ പരസ്യമായി ആക്രമണങ്ങളാൽ വ്യക്തികൾക്കും സമൂഹങ്ങൾക്കും സമുദായത്തിനും നേരെയുള്ള ആസൂത്രിത നീക്കത്തിൻ്റെ തലത്തിലേക്ക് എത്തുകയും ചെയ്തപ്പോഴാണ് ഈ വിഷയത്തിൽ പ്രത്യേക ജാഗ്രത ആവശ്യമായി വന്നതും ചില കാര്യങ്ങൾ ഉറക്കെ പറയേണ്ടി വരുന്നതും. അത് സംഘപരിവാറിൽ വീണ ക്രിസ്ത്യാനികളുടെ കരച്ചിൽ ആണെന്ന് വ്യാഖ്യാനിക്കുന്നത് തികഞ്ഞ ഉത്തരവാദിത്വമില്ലായ്മ ആണെന്ന് പറയേണ്ടിയിരിക്കുന്നു.
Fr വർഗ്ഗീസ് വള്ളിക്കാട്ട്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group