കോൺവെന്റിൽ അതിക്രമിച്ചു കയറിയ മൂന്ന് സാമൂഹിക വിരുദ്ധർ അറസ്റ്റിൽ

ചെമ്പനോട എംഎസ്എംഐ കോണ്‍വന്റിലാണ് കഴിഞ്ഞദിവസം രാത്രിയില്‍ മദ്യലഹരിയില്‍ അതിക്രമിച്ച് കയറിയത്. തുടർന്ന് പരാതിയുടെ സ്ഥാനത്തിൽ പെരുവണ്ണാമൂഴി പോലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു.തലയാട് രാഘവത്തില്‍ രതീഷ് (29), കക്കയം മുപ്പതാം മൈലില്‍ മുണ്ടക്കല്‍ പറമ്പത്ത് ബിനീഷ് (30) , തലയാട് തത്തേടത്ത് അരുണ്‍ (28) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അക്രമി സംഘത്തെ മാതൃകാപരമായി ശിക്ഷിക്കാൻ പോലീസ് കർശന നടപടിയെടുക്കണമെന്ന് യുഡിഎഫ് ചെമ്പനോട മേഖല യോഗം ആവശ്യപ്പെട്ടു.എന്നാൽ സാമൂഹ്യ വിരുദ്ധരായവരുടെ ആക്രമണ ശ്രമം ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ സാധിക്കുന്നില്ലെന്ന് കുറ്റക്കാർക്ക് ശക്തമായ നടപടിയെടുക്കാൻ കെ.സി.വൈ.എം. താമരശ്ശേരി രൂപത ആവശ്യപ്പെട്ടു …

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group