ആശങ്കകൾക്ക് വിരാമം.. അഫ്ഗാനിസ്ഥാനിൽ സേവനം ചെയ്തിരുന്ന മലയാളി കന്യാസ്ത്രീ ഇന്ത്യയിലേക്ക്.

കാബുൾ: ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് അഫ്ഗാനിസ്ഥാനിൽ സേവനം ചെയ്തിരുന്ന മലയാളി കന്യാസ്ത്രീ തെരേസ ക്രാസ്റ്റ ഇന്ത്യയിലേക്ക് എത്തുമെന്ന് റിപ്പോർട്ട്.കാസർകോട് ബദിയടുക്ക സ്വദേശിനിയായ സിസ്റ്റർ തെരേസയെ ഓഗസ്റ്റ് 20 വെള്ളിയാഴ്ചയ്ക്കുശേഷം ബന്ധപ്പെടാൻ വീട്ടുകാർക്കു കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇപ്പോൾ സിസ്റ്റർ കാബൂൾ വിമാനത്താവളത്തിൽ എത്തിയെന്ന റിപ്പോർട്ടുകൾ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്നുണ്ട്. യൂറോപ്യൻ യൂണിയന്റെ പ്രതിനിധികൾ രക്ഷാപ്രവർത്തനത്തിനായി ഇടപെടുന്നുണ്ടെന്ന് മുമ്പേ റിപ്പോർട്ടുകളുണ്ടായിരുന്നു.കഴിഞ്ഞ 17ന് നാട്ടിലേക്കു മടങ്ങാനാണ് ബേള പെരിയടുക്ക സ്വദേശിയായ സിസ്റ്റർ തെരേസ ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ 15ന് കാബൂൾ താലിബാന്റെ നിയന്ത്രണത്തിൽ ആയതോടെ പുറത്തിറങ്ങാനാകാതെ സ്ഥാപനത്തിൽ അകപ്പെടുകയായിരുന്നു. ഭിന്നശേഷിയുള്ള കുട്ടികൾക്കുവേണ്ടി നടത്തുന്ന ‘പ്രൊ ബാംബിനി ദി കാബൂൾ’ (പി.ബി.കെ)സ്‌കൂളിലാണ് സിസ്റ്റർ തെരേസ ശുശ്രൂഷ ചെയ്യുന്നത്.സിസ്റ്റർ തെരേസയുടെ മോചനത്തിന് വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു വിശ്വാസി സമൂഹം,


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group