കൊച്ചി രൂപതയ്ക്ക് അപ്പോസ്തിലക് അഡ്മിനിസ്ട്രേറ്റർ

ഫോർട്ടുകൊച്ചി : കൊച്ചി രൂപതയുടെ പുതിയ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആലപ്പുഴ രൂപതാ മെത്രാൻ അഭിവന്ദ്യ ജെയിംസ് റാഫേൽ ആനാപറമ്പിലിനെ ഫ്രാൻസീസ് പാപ്പാ നിയമിച്ചു.

വികാരി ജനറലായി റവ. മോൺ. ഷൈജു പരിയാത്തുശ്ശേരിയെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജെയിംസ് റാഫേൽ നിയമിച്ചു.

അലപ്പുഴ രൂപതാ അദ്ധ്യക്ഷനായി കൊണ്ട് അദ്ദേഹം പുതിയ ചുമതല വഹിക്കുന്നതാണ്. പുതിയ രൂപതാ അദ്ധ്യക്ഷനെ വത്തിക്കാൻ നിയമിക്കുന്നതു വരെ തൻ്റെ കടമ നിറവേറ്റാൻ എല്ലാ രൂപതാംഗങ്ങളുടെയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m