മാർച്ച് 25ന് ഫ്രാൻസിസ് മാർപാപ്പ, റഷ്യയെയും യുക്രൈനെയും വിമലഹൃദയത്തിന് സമര്‍പ്പിക്കാനിരിക്കെ സമർപ്പണത്തിൽ പങ്കുചേരാൻ അഭ്യര്‍ത്ഥനയുമായി ഭാരതത്തിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേലി. സാധ്യമെങ്കിൽ, റോമിലെ സമയം വൈകുന്നേരം 5 മണിക്ക് തതുല്യമായ സമയത്ത്, ഓരോ ബിഷപ്പും തന്റെ വൈദികരോടൊപ്പം ഈ സമർപ്പണത്തിൽ പങ്കുചേരാൻ പരിശുദ്ധ പിതാവ് ക്ഷണിക്കുകയാണെന്നും വരും ദിവസങ്ങളിൽ പരിശുദ്ധ പിതാവ് ക്ഷണക്കത്ത് നൽകുമെന്നും ന്യൂണ്‍ഷോയുടെ കത്തില്‍ പറയുന്നു. സിബിസിഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനാണ് കത്ത് കൈമാറിയിരിക്കുന്നത്.
പാപ്പയുടെ ക്ഷണകത്തില്‍ വിവിധ ഭാഷകളിലുള്ള സമര്‍പ്പണ പ്രാര്‍ത്ഥന ലഭ്യമാക്കും. മാര്‍പാപ്പയുടെ ക്ഷണം സംബന്ധിച്ചു ദേശീയ മെത്രാന്‍ സമിതിയിലെ അംഗങ്ങളെയും വിവിധ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും വൈദികരെയും ഇക്കാര്യങ്ങള്‍ അറിയിക്കണമെന്നും ന്യൂണ്‍ഷോ അഭ്യര്‍ത്ഥിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group