നിങ്ങൾ അറിഞ്ഞില്ലേ പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് പദ്ധതി അപേക്ഷ തീയതി നീട്ടി : പ്രതിമാസം 5,000 രൂപ നേ
നിങ്ങൾ അറിഞ്ഞില്ലേ പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് പദ്ധതി അപേക്ഷ തീയതി നീട്ടി : പ്രതിമാസം 5,000 രൂപ നേടാം ; അപേക്ഷിക്കേണ്ട വിധം എങ്ങനെ?
യുവജനങ്ങള്‍ക്ക് മുൻനിര കമ്പനികളിൽ ജോലി ചെയ്യുന്നതിനുള്ള അവസരം നല്‍കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് സ്കീം.
ഈ പദ്ധതിയിലൂടെ യുവജനങ്ങള്‍ അവരുടെ കഴിവുകള്‍ വികസിപ്പിക്കുക മാത്രമല്ല, ഭാവിയില്‍ മികച്ച തൊഴില്‍ സാധ്യതകള്‍ നേടുകയും ചെയ്യും. . രാജ്യത്തെ 1.25 ലക്ഷം യുവതീ യുവാക്കള്‍ക്ക് പ്രമുഖ കമ്പനികളിൽ ഇന്റേണ്‍ഷിപ്പ് ചെയ്യാൻ ഈ പദ്ധതി അവസരം നല്‍കും.
അപേക്ഷാ തീയതി നീട്ടി
പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് സ്കീമിനായുള്ള (PMIS) രജിസ്ട്രേഷൻ തീയതി സർക്കാർ നീട്ടിയിട്ടുണ്ട്. കൂടുതല്‍ വിദ്യാർത്ഥികള്‍ക്കും യുവ പ്രൊഫഷണലുകള്‍ക്കും ഈ മികച്ച അവസരം പ്രയോജനപ്പെടുത്താൻ ഇത് സഹായിക്കും. നിങ്ങള്‍ ഇതുവരെ അപേക്ഷിച്ചിട്ടില്ലെങ്കില്‍, രജിസ്റ്റർ ചെയ്യാനും നിങ്ങളുടെ പ്രൊഫൈല്‍ സൃഷ്ടിക്കാനും വിവിധ മേഖലകളിലെ ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ കണ്ടെത്താനും ഇനിയും സമയമുണ്ട്.
പിഎം ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. പിഎംഐഎസി (PM Internship Scheme) ലേക്കുള്ള രജിസ്ട്രേഷന്റെ അവസാന തീയതി 2025 മാർച്ച് 31 വരെ നീട്ടിയിരിക്കുന്നു. ഇന്റേണ്‍ഷിപ്പ് അവസരം നേടാൻ, ഈ തീയതിക്ക് മുൻപായി നിങ്ങളുടെ അപേക്ഷ പൂർത്തിയാക്കണം. നേരത്തെ, രജിസ്ട്രേഷന്റെ അവസാന തീയതി 2025 മാർച്ച് 12 ആയിരുന്നു.
എന്താണ് പിഎം ഇന്റേണ്‍ഷിപ്പ് പദ്ധതി?
ധനമന്ത്രി നിർമ്മല സീതാരാമൻ 2024-25 ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഒരു സർക്കാർ സംരംഭമാണ് പിഎം ഇന്റേണ്‍ഷിപ്പ് സ്കീം. പിഎം ഇന്റേണ്‍ഷിപ്പ് സ്കീം 2025 ന് 800 കോടി രൂപയുടെ ബജറ്റാണ് നീക്കിവച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം യുവജനങ്ങള്‍ക്കും പ്രൊഫഷണല്‍ തൊഴില്‍ അന്തരീക്ഷത്തില്‍ പ്രായോഗിക പരിചയം നല്‍കുക എന്നതാണ്. ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഇന്റേണുകള്‍ക്ക് ഇന്ത്യയിലെ മികച്ച 500 കമ്പനികളിൽ ജോലി ചെയ്യാൻ അവസരം ലഭിക്കും.
പിഎം ഇന്റേണ്‍ഷിപ്പ് സ്കീമിന് എങ്ങനെ അപേക്ഷിക്കാം?
● ആദ്യമായി പിഎം ഇന്റേണ്‍ഷിപ്പ് സ്കീമിന്റെ ഔദ്യോഗിക വെബ്സൈറ്റായ www(dot)pminternship(dot)mc(dot)gov(dot)in സന്ദർശിക്കുക.
● ഹോം പേജിന്റെ മുകളില്‍ വലത് കോണില്‍ നിന്ന് നിങ്ങളുടെ ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കുക.
● അതിനുശേഷം 'Youth Registration' എന്നതില്‍ ക്ലിക്ക് ചെയ്യുക.
● നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ച 10 അക്ക മൊബൈല്‍ നമ്പർ നല്‍കുക. (ഓരോ മൊബൈല്‍ നമ്പർ ഒരു രജിസ്ട്രേഷന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്നത് ശ്രദ്ധിക്കുക.)
● മൊബൈല്‍ നമ്പറിൽ ലഭിച്ച ഒറ്റത്തവണ പാസ്‌വേഡ് (OTP) നല്‍കി 'Submit' ക്ലിക്ക് ചെയ്യുക.
● പാസ്‌വേഡ് സജ്ജമാക്കുക. (ശ്രദ്ധിക്കുക: നിങ്ങള്‍ മൂന്ന് തവണ തെറ്റായ പാസ്‌വേഡ് നല്‍കിയാല്‍, നിങ്ങളുടെ അക്കൗണ്ട് 15 മിനിറ്റ് നേരത്തേക്ക് ലോക്ക് ചെയ്യപ്പെടും.)
● ഡാഷ്‌ബോർഡില്‍ നിങ്ങളുടെ പ്രൊഫൈല്‍ പൂർത്തിയാക്കാൻ 'My Current Statu' ടാബില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പ്രൊഫൈലില്‍ ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിക്കുക. ഇതില്‍ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയ വിവരങ്ങള്‍ ആവശ്യപ്പെടും.
● ഇനി ഇ.കെ.വൈ.സി (eKYC - Electronic Know Your Customer) പൂർത്തിയാക്കണം. രജിസ്ട്രേഷൻ പൂർത്തിയാക്കാൻ, നിങ്ങള്‍ ആധാർ അല്ലെങ്കില്‍ ഡിജിലോക്കർ ഉപയോഗിച്ച് ഇ.കെ.വൈ.സി. പൂർത്തിയാക്കണം.
ആധാർ വഴി ഇ.കെ.വൈ.സി. ചെയ്യുന്നതിനുള്ള രീതി:
● ആദ്യം നിങ്ങളുടെ ആധാർ നമ്പർ നല്‍കുക.
● ഇനി ആധാർ വെരിഫിക്കേഷനുള്ള സമ്മതം നല്‍കാൻ Consent-ല്‍ ക്ലിക്ക് ചെയ്യുക.
● തുടരുന്നതിന് മുൻപ് എല്ലാ നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വായിക്കുക.
● നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിൽ അയച്ച ഒ ടി പി നല്‍കുക.
● 'Verify OTP' ക്ലിക്ക് ചെയ്യുക, തുടർന്ന് 'Verify & Proceed' ക്ലിക്ക് ചെയ്യുക.
ഈ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കിയ ശേഷം നിങ്ങളുടെ ആധാർ ഇ.കെ.വൈ.സി പൂർത്തിയാകും.
ട്രെയിനികള്‍ക്ക് പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡ്
12 മാസത്തെ മുഴുവൻ ഇന്റേണ്‍ഷിപ്പിനും, എല്ലാ ട്രെയിനികള്‍ക്കും പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഇന്റേണിനെ നിയമിക്കുന്ന കമ്പനി ആദ്യം അവരുടെ ഹാജർ, പ്രകടനം, നല്ല പെരുമാറ്റം എന്നിവയുടെ അടിസ്ഥാനത്തില്‍ 500 രൂപ പ്രതിമാസ പേയ്‌മെന്റ് നല്‍കും. കമ്പനി 500 രൂപയുടെ പേയ്‌മെന്റ് നടത്തിയ ശേഷം, കേന്ദ്ര സർക്കാർ ഉടൻ തന്നെ ബാക്കിയുള്ള 4,500 രൂപ ഇന്റേണിന്റെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. എൻറോള്‍മെന്റ് സമയത്ത് സർക്കാർ ഇന്റേണിന് 6,000 രൂപയുടെ ഒറ്റത്തവണ സാമ്പത്തിക സഹായവും നല്‍കും.
പിഎം ഇന്റേണ്‍ഷിപ്പ് സ്കീമിന് അപേക്ഷിക്കാനുള്ള യോഗ്യത
● ഉദ്യോഗാർത്ഥി ഇന്ത്യൻ പൗരനായിരിക്കണം.
● അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി വരെ ഉദ്യോഗാർത്ഥിയുടെ പ്രായം 21 നും 24 നും ഇടയിലായിരിക്കണം.
● ഉദ്യോഗാർത്ഥി ഒരു മുഴുവൻ സമയ ജോലിയില്‍ ആയിരിക്കരുത്. മുഴുവൻ സമയ വിദ്യാഭ്യാസം നേടുന്ന ഉദ്യോഗാർത്ഥികളും ഇതിന് അർഹരല്ല. എന്നാല്‍ ഓണ്‍ലൈൻ അല്ലെങ്കില്‍ ഡിസ്റ്റൻസ് ലേണിംഗ് പ്രോഗ്രാമുകളില്‍ എൻറോള്‍ ചെയ്ത ഉദ്യോഗാർത്ഥികള്‍ക്ക് ഈ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം.
● പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ഐടിഐ ഡിപ്ലോമ, പോളിടെക്നിക് ഡിപ്ലോമ എന്നിവ നേടിയവരും ബിരുദം (BA, BSc, BCom, BCA, BBA, B Pharma, etc) പൂർത്തിയാക്കിയ യുവജനങ്ങള്‍ക്കും ഈ സ്കീമിന് അപേക്ഷിക്കാം.
● ഉദ്യോഗാർത്ഥിയുടെ വാർഷിക കുടുംബ വരുമാനം 8 ലക്ഷം രൂപയില്‍ കൂടാൻ പാടില്ല. കൂടാതെ, കുടുംബത്തില്‍ ആരെങ്കിലും സർക്കാർ ജോലിയില്‍ ഉണ്ടെങ്കിലും ഈ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാൻ കഴിയില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m