കൊച്ചി : ക്രൈസ്തവ വിഭാഗത്തില്‍ നിന്നു ഉള്‍പ്പെടെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിവിധ സ്കോളര്‍ഷിപ്പുകൾക്ക് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് അപേക്ഷ ക്ഷണിച്ചു. മാർച്ച് അഞ്ചാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.www.minoritywelfare.kerala.gov.in. എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിവിധ സ്കോളർഷിപ്പുകൾ:
1. എസ്എസ്എൽസി വിഎച്ച്എസ്ഇ പ്ലസ്ടു – ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്ക് 10,000 രൂപയും ഡിഗ്രി-80 ശതമാനം, പിജി-75 ശതമാനം മാർക്ക് നേടിയ കുട്ടികൾക്ക് 15,000 രൂപയും നൽകുന്ന പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ്.
2. നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം 15,000 രൂപ ലഭിക്കുന്ന മദർ തെരേസ സ്കോളർഷിപ്പ്.
3. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള സിവിൽ സർവീസ് സ്കോളർഷിപ്പ്.
4. പോളിടെക്നിക് വിദ്യാർത്ഥികൾക്കുള്ള എപിജെ അബ്ദുൾ കലാം സ്കോളർഷിപ്പ്.
5. സ്വകാര്യ ഐടിഐകളിൽ വിവിധ കോഴ്സുകൾക്ക് പഠിക്കുന്നവർക്കുള്ള ഫീ റീ ഇംബേഴ്സ്മെന്റ് സ്കീം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group