ന്യൂ ഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയം ഭരണാധികാര സ്ഥാപനമായ നവോദയ വിദ്യാലയ സമിതിയുടെ ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
സെലക്ഷന്‍ ടെസ്റ്റ് മുഖേനയാണ് പ്രവേശനം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 16 ആണ്. 2013 ജൂണ്‍ ഒന്നിനും 2015 ജൂലൈ 31നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരും സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരും ആയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. എല്ലാം ജില്ലകളിലും കൊഎഡ്യുക്കേഷന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഹോസ്റ്റലും ഉണ്ടാകും.
വിദ്യാഭ്യാസം, ഭക്ഷണം, താമസ സൗകര്യം സൗജന്യമാണ്. വിപുലമായ സംസ്‌കാരിക കൈമാറ്റം, സ്‌പോര്‍ട്‌സ്, ഗെയിംസ് പ്രോല്‍സാഹനം , എന്‍സിസി, എന്‍.എസ്.എസ് യൂണിറ്റുകള്‍ തുടങ്ങിയവ സവിശേഷതകളാണ്. എസ്‌സി, എസ്ടി അപേക്ഷകര്‍ക്ക് ഗവണ്‍മെന്റ് അംഗീകൃത സംവരണം ലഭിക്കും. മൂന്നില്‍ ഒന്ന് സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കാണ്. രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും https://navodaya.gov.in ല്‍ ലോഗിന്‍ ചെയ്യണം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group