എസ്ബിഐയുടെ ആശാ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ആശാ സ്കോളർഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ആറാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികള്‍ക്കാണ് സ്കോളർഷിപ്പിന്റെ ആനുകൂല്യം ലഭിക്കുക.താത്പര്യമുള്ള വിദ്യാർഥികള്‍ക്ക് ഒക്ടോബർ ഒന്നുവരെ അപേക്ഷിക്കാൻ അവസരമുണ്ടാകും. വിശദവിവരങ്ങള്‍ക്കായി sbifashascholarship.org എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

പ്രതിവർഷം 15,000 മുതല്‍ 20 ലക്ഷം രൂപ വരെയാണ് ലഭിക്കുന്ന സ്കോളർഷിപ്പ് തുക. സാമ്ബത്തികവും സാമൂഹികപരവുമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാർഥികളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളത് കൂടിയാണ് ആശാ സ്കോളർഷിപ്പ് പ്രോഗ്രാം. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി സ്റ്റഡി എബോർഡ് കാറ്റഗറിയും സ്കോളർഷിപ്പിന്റെ പ്രത്യേകതകളിലൊന്നാണ്.

ഐ.ഐ.ടികളിലും ഐ.ഐ.എമ്മിലും പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും സ്കോളർഷിപ്പിന്റെ ആനുകൂല്യം ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോർപ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയായ എസ്ബിഐ ഫൗണ്ടേഷനാണ് സ്കോളർഷിപ്പിന് പിന്നില്‍. 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് എസ്ബിഐ ഫൗണ്ടേഷന്റെ പ്രവർത്തനം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group