“മക്കളേ,ആരെയും പറ്റി ഒരു കുറ്റവും പറയരുത്.” വി മദർ തെരേസയുമായുള്ള അനുഭവം മിഷനറീസ് ഓഫ് ചാരിറ്റിയുടെ നിയുക്ത സുപ്പീരിയർ ജനറൽ പങ്കുവയ്ക്കുന്നു..

മിഷനറീസ് ഓഫ് ചാരിറ്റിയെ നയിക്കാൻ പുതിയതായി നിയോഗിക്കപ്പെട്ട സി​സ്റ്റ​ർ മേ​രി ജോ​സ​ഫ് താൻ പിന്നിട്ട വഴികളും, സെന്റ് മദർ തെരേസയുമായുള്ള അനുഭവങ്ങളും പങ്കു വെക്കുന്ന വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലാവുകയാണ്.

1972 മുതൽ മൂന്നര കൊല്ലമാണ് സിസ്റ്റർ മദർതെരേസയുടെ ഒപ്പമുണ്ടായിരുന്നത് ചുരുങ്ങിയ കാലയളവ് കൊണ്ടുതന്നെ വി. മദർ തെരേസ തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനവും, തന്റെ ജീവിതത്തിൽ ക്രിസ്തുവിനെ കൂടുതൽ അറിയുവാനും ഇടയാക്കിയത് ജീവിതത്തിന്റെ ആ മൂന്ന് വർഷക്കാലമായിരുന്നുവെന്നും സിസ്റ്റർ ഓർമ്മിക്കുന്നു .

നിങ്ങൾ ദൈവസന്നിധിയിൽ ആണോ ഇതായിരുന്നു മദർ നിരന്തരം ചോദിച്ചു കൊണ്ടിരുന്നത്, ദൈവ സന്നിധിയിൽ ആയിരിക്കുകയാണ് ഏറ്റവും പ്രധാനം ഒരാൾക്ക് സഹായം ചെയ്യുമ്പോഴും മറ്റുള്ളവരിൽ നിന്ന് ശാസനങ്ങൾ ഏറ്റുവാങ്ങുമ്പോഴും അതെല്ലാം ദൈവത്തെപ്രതി ദൈവസന്നിധിയിൽ ആയിരുന്നു കൊണ്ട് സഹിക്കുവാൻ മദർ നൽകിയ ഉപദേശം തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കുകയായിരുന്നു സിസ്റ്റർ മേ​രി ജോ​സ​ഫ്.

ദൈവനിയോഗം പോലെ തന്നെ ഏൽപ്പിച്ച ഈ പുതിയ ഉത്തരവാദിത്വവും ദൈവത്തിന് പ്രീതികരമായ നിർവഹിക്കുവാൻ കഴിയണമേ എന്നുള്ള പ്രാർത്ഥനയിലാണ് ഈ സന്യാസിനി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group