കൊച്ചി: കത്തോലിക്കാ സഭയുടെ ഔദ്യോഗിക രേഖകളുടെയും മാര്‍പാപ്പയുടെ ചാക്രികലേഖനങ്ങളുടെയും മറ്റ് സഭ പ്രബോധനങ്ങളുടെയും മലയാള വിവര്‍ത്തകനായും അവയുടെ പ്രസാധനത്തിന്റെ ജനറല്‍ എഡിറ്ററുമായി റവ. ഡോ. ജേക്കബ് പ്രസാദിനെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി നിയമിച്ചു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം.
പുനലൂര്‍ രൂപതാംഗമായ റവ. ഡോ. ജേക്കബ് പ്രസാദ്നിലവില്‍ കെസിബിസി ബൈബിള്‍ റിവിഷന്‍ കോര്‍ കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിബ്ലിക്കല്‍ തിയോളജിയില്‍ ലൈസന്‍ഷ്യേറ്റും ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയ അദ്ദേഹം ദീര്‍ഘകാലം ആലുവ കാര്‍മ്മല്‍ഗിരി മേജര്‍ സെമിനാരിയില്‍ അധ്യാപകനായും പിന്നീട് പ്രസ്തുത സെമിനാരിയുടെ റെക്ടറായും ആലുവ പൊന്തിഫിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group