പശ്ചാത്താപത്തോടെ ദൈവത്തെ സമീപിക്കണo : മാർപാപ്പ

ദൈവാശ്രയ ബോധത്തോടെയും, പശ്ചാത്താപ മനോഭാവത്തോടെയും വിശ്വാസികള്‍ ദൈവത്തെ സമീപിക്കാന്‍ ശ്രമിക്കണമെന്ന് ഫ്രാന്‍സിസ് മാർപാപ്പ. ഒപ്പം പാപബോധത്തോടെ ദൈവത്തിന്റെ കരുണക്കായി അപേക്ഷിക്കണമെന്നും പാപ്പ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. നോമ്പ് കാലത്തു നടക്കാറുള്ള 24 മണിക്കൂര്‍ പ്രാര്‍ത്ഥനയില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.

നോമ്പ് കാലത്തെ 24 മണിക്കൂര്‍ പ്രാര്‍ത്ഥനക്കുള്ള നിര്‍ദ്ദേശം ആദ്യമായി മുന്നോട്ട് വെച്ചത് ഫ്രാന്‍സിസ് പാപ്പ ആയിരുന്നു. ഇതനുസരിച്ച് ലോകമെങ്ങുമുള്ള രൂപതകളിലെ ഒരു ദൈവാലയമെങ്കിലും ഈ 24 മണിക്കൂര്‍ ആരാധനക്കും കുമ്പസാരത്തിനുമായി തുറന്ന് ഇടണമെന്നും പാപ്പ നിര്‍ദ്ദേശിച്ചിരുന്നു. സാധാരണ ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാനിലെ പ്രസ്തുത 24 മണിക്കൂര്‍ പ്രാര്‍ത്ഥനക്ക് സെന്റ് പീറ്റേഴ്‌സ് ചത്വരമാണ് സാക്ഷ്യം വഹിക്കാറുള്ളത്. എന്നാല്‍ ഇത്തവണ പതിവിന് വിപരീതമായി പാപ്പ പ്രാര്‍ത്ഥനക്കായി തിരഞ്ഞെടുത്തത് റോമിലെ സാന്താ മരിയ ഡെല്ലെ ഗ്രാസി അല്‍ ട്രയോണ്‍ഫേല്‍ ഇടവക ദൈവാലയമായിരുന്നു.

പാപിയായ എന്നില്‍ കരുണ തോന്നണമേ എന്ന ആപ്തവാക്യത്തോടെയാണ് 2023ലെ നോമ്പുകാല 24 മണിക്കൂര്‍ പ്രാര്‍ത്ഥന ആചരിക്കപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group