പ്രകൃതിദുരന്തത്തിൽ പ്രതിസന്ധികൾ നേരിട്ടവർക്ക് ഉചിതമായ സഹായം നൽകണം! കെസിബിസി പ്രോലൈഫ് സമിതി

കൊച്ചി: പ്രകൃതിദുരന്തംമൂലം വിവിധ ജില്ലകളിലായി ജീവിതം പ്രതിസന്ധിയിലായിരിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്കും വ്യക്തികൾക്കും സർക്കാർ അർഹിക്കുന്ന സഹായം എത്തിക്കണമെന്ന് കെസിബിസി പ്രോലൈഫ് സമിതി ആവശ്യപ്പെട്ടു. കാലാവസ്ഥാവ്യതിയാനം കേരളത്തിൽ സ്ഥിരമാകുന്ന സാഹചര്യത്തിൽ ഡാമിന്റെ സംരക്ഷണ മേഖല, വെള്ളപ്പൊക്കം സ്ഥിരമായുള്ള തുരുത്തുകൾ, ഉരുൾപൊട്ടൽ നടന്ന മലയോരമേഖലകൾതുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ ഭീതിയും ദുരവസ്ഥയും മനസ്സിലാക്കി സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ഇവിടങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് സ്ഥിരം
പുനരധിവാസക്രമീകരണങ്ങൾ ചെയ്യണമെന്നും സംസ്ഥാന പ്രോലൈഫ് സമ്മേളനം സർക്കാരിനോട് അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group