ഏപ്രിൽ 03: വിശുദ്ധ റിച്ചാര്‍ഡ്

റിച്ചാര്‍ഡ് ഡെ വിച്ചെയുടേയും, ആലീസ് ഡെ വിച്ചെയുടേയും രണ്ടാമത്തെ മകനായിട്ടാണ് വിശുദ്ധ റിച്ചാര്‍ഡ് ജനിച്ചത്.ചെറുപ്പത്തില്‍ തന്നെ വിശുദ്ധന്‍ സുഖഭോഗങ്ങളില്‍ നിന്നും അകന്നു ജീവിക്കുകയും, അറിവിന്റേയും, നന്മയുടേയും ഒരു ഉറച്ച അടിസ്ഥാനമാക്കി തന്നെ തന്നെ മാറ്റുവാന്‍ ശ്രമിക്കുകയും ചെയ്തു. മറ്റുള്ളവരെ ശുശ്രൂഷിക്കുവാന്‍ ലഭിക്കുന്ന അവസരമെല്ലാം വിശുദ്ധന്‍ വളരെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു.
ഞായറാഴ്ചകളിലും, പ്രത്യേക ആഘോഷ വേളകളിലും ഒഴികെ വെറും അപ്പവും, ജലവും മാത്രമായിരിന്നു വിശുദ്ധന്റെ ഭക്ഷണം. അദ്ദേഹം ഇംഗ്ലണ്ടിലേക്ക് തിരികെ വന്നതിനു ശേഷം അദ്ദേഹം ഓക്സ്ഫോര്‍ഡ് യൂണിവേര്‍സിറ്റിയില്‍ ഉന്നത ബിരുദത്തിനായി ചേര്‍ന്നു. അതിനു ശേഷം വിശുദ്ധന്‍ അവിടെ നിന്നും ഇറ്റലിയിലെ ബൊള്‍ഗോണയിലേക്ക് പോയി. അവിടെ അദ്ദേഹം സഭാ നിയമങ്ങള്‍ പഠിക്കുകയും, ആ ശാഖയിലെ ഒരു അദ്ധ്യാപകനായി തീരുകയും ചെയ്തു. അവിടെ കുറച്ച് കാലം പഠിപ്പിച്ചതിനു ശേഷം വിശുദ്ധന്‍ ഓക്സ്ഫോര്‍ഡില്‍ തിരികെ എത്തുകയും, അദ്ദേഹത്തിന്റെ ഉന്നത വിദ്യാഭ്യാസം കണക്കിലെടുത്ത് അദ്ദേഹത്തെ ആ സര്‍വ്വകലാശാലയിലെ ചാന്‍സിലര്‍ ആയി നിയമിക്കുകയും ചെയ്തു.
കാന്റര്‍ബറിയിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ എഡ്മണ്ട്, അദ്ദേഹത്തിന്റെ രൂപതയില്‍ കിട്ടിയതില്‍ അതിയായി സന്തോഷിക്കുകയും തന്റെ ചാന്‍സിലര്‍ ആയി നിയമിക്കുകയും പല പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളും വിശുദ്ധനെ ഏല്‍പ്പിക്കുകയും ചെയ്തു.
കുറെ നാളുകള്‍ക്ക് ശേഷം മെത്രാപ്പോലീത്ത ഫ്രാന്‍സിലേക്ക് പോയപ്പോള്‍ വിശുദ്ധനും അദ്ദേഹത്തെ അനുഗമിച്ചു. പോണ്ടിഗ്നിയില്‍ വെച്ച് സഭാപിതാവിന്റെ അനുഗ്രഹീതമായ മരണത്തിനു ശേഷം വിശുദ്ധ റിച്ചാര്‍ഡ് ഓര്‍ലീന്‍സിലുള്ള ഡൊമിനിക്കന്‍ ഫ്രിയാര്‍സിന്റെ ഒരു ആശ്രമത്തില്‍ ചേര്‍ന്നു. അവിടെ അദ്ദേഹം തന്റെ ദൈവശാസ്ത്ര പഠനം തുടരുകയും പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. പിന്നീട് വൈദീക സേവനത്തിനായി അദ്ദേഹം ഇംഗ്ലണ്ടിലെ കാന്റര്‍ബറി രൂപതയിലെത്തി.1245-ല്‍ അദ്ദേഹം മെത്രാനായി അഭിഷിക്തനായി. എന്നാല്‍ ചിച്ചെസ്റ്ററിലെരാജാവായിരുന്ന ഹെന്രി മൂന്നാമന്‍ വിശുദ്ധന്‍റെ പ്രവര്‍ത്തനങ്ങളെ തടഞ്ഞു. ദരിദ്രരുടെ ക്ഷേമത്തിനായി അദ്ദേഹം സ്വരുകൂട്ടിയ പണം മുഴുവന്‍ രാജാവു അപഹരിച്ചു. രാജാവില്‍ നിന്നും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്‍മാരില്‍ നിന്നും വിശുദ്ധന് നിരവധി പീഡനങ്ങള്‍ സഹിക്കേണ്ടതായി വന്നു.
വിശുദ്ധന്‍ തന്റെ ദൈവഭക്തിയും, വിശ്വാസവും ഇരട്ടിയാക്കി. രോഗികളെ സന്ദര്‍ശിക്കുക, മരിച്ചവരെ അടക്കുക, പാവപ്പെട്ടവരെ സഹായിക്കുക തുടങ്ങിയ നല്ല പ്രവര്‍ത്തികള്‍ അദ്ദേഹം പതിവാക്കി.
ഒരു അഗ്നിബാധ മൂലം വിശുദ്ധന് വലിയ നാശമുണ്ടായപ്പോഴും അദ്ദേഹം “ഒരു പക്ഷേ നമ്മുടെ ഭീരുത്വത്തിനുള്ള ശിക്ഷയായിട്ടായിരിക്കും ദൈവം ഈ നഷ്ടം വരുത്തി വെച്ചത്” എന്ന് പറഞ്ഞു കൊണ്ട് തന്റെ കാരുണ്യപ്രവര്‍ത്തികള്‍ കൂടുതലായി തുടരുകയാണ് ചെയ്തത്. പ്രാര്‍ത്ഥന ചൈതന്യമുള്ള ഒരാത്മാവിനു മാത്രം കഴിയുന്ന രീതിയില്‍, ദൈവത്തിന്റെ വചനങ്ങള്‍ തന്റെ അജഗണത്തെ വളരെ വിജയകരമായി പഠിപ്പിച്ചു.പ്രാചീന അറബ് മുസ്ലീമുകള്‍ക്കെതിരായി ഒരു വിശുദ്ധ-യുദ്ധത്തിനു മാര്‍പാപ്പാ ആഹ്വാനം ചെയ്ത അവസരത്തില്‍ ഒരു വചന-പ്രഘോഷണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്ന വിശുദ്ധന്‍ കടുത്ത പനിപിടിച്ചു കിടപ്പിലാവുകയും തന്റെ മരണം മുന്‍കൂട്ടി പറയുകയും ചെയ്തു. ദൈവസ്നേഹവും, നന്ദിപ്രകാശനങ്ങളുമായി വിശുദ്ധന്‍ തന്റെ മരണത്തിനു തന്നെ തന്നെ സന്നദ്ധനാക്കി. 1253 ഏപ്രില്‍ 3ന് ദൈവത്തിന്റെ ഭവനം എന്ന് വിളിക്കപ്പെടുന്ന ഡോവറിലെ ഒരാശുപത്രിയില്‍ വെച്ച് വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.
1262-ല്‍ ഉര്‍ബന്‍ നാലാമന്‍ പാപ്പ, വിശുദ്ധ റിച്ചാര്‍ഡിനെ ഔദ്യോഗികമായി വിശുദ്ധനെന്ന്‍ പ്രഖ്യാപിച്ചു.

ഇതര വിശുദ്ധര്‍

1.ഇംഗ്ലണ്ടിലെ ബുര്‍ഗൊണ്ടാഫാരാ

  1. അഗാപ്പെ, ചിയോണിയ, ഐറിന്‍

3.സിസിലിയിലെ അറ്റലാ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group