ഏപ്രിൽ 04: സെവില്ലേ മെത്രാൻ വിശുദ്ധ ഇസിദോര്‍..

സഭയിലെ ഏറ്റവും തിളക്കമാര്‍ന്ന വേദപാരംഗതന്‍ എന്ന നിലയിൽ അറിയപ്പെടുന്ന വിശുദ്ധ ഇസിദോര്‍ സെവേരിയനും, തിയോഡോറന്റെയും മകനായി
കാര്‍ത്താജേന എന്ന പട്ടണത്തിൽ ജനിച്ചു.അസാധാരണമായ ദൈവഭക്തിയുടെ ഉദാഹരണമായിരുന്നു മാതാപിതാക്കന്മാർ.വിശുദ്ധന്റെ സഹോദരന്‍മാരായിരുന്ന ലിയാണ്ടറും, ഫ്ലൂജെന്റിയൂസും പില്‍കാലത്തെ മെത്രാന്‍മാര്‍ ആയിരുന്നു. കൂടാതെ വിശുദ്ധന്റെ സഹോദരിയായിരുന്ന ഫ്ലോറെന്റിയാനയും വിശുദ്ധരുടെ ഗണത്തില്‍പ്പെടുത്തി ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ്.
രാജാക്കന്‍മാരായിരുന്ന റിക്കാര്‍ഡ്, ലിയൂബാ, വിറ്റെറിക്ക്, ഗുണ്ടര്‍മാര്‍, സിസെബട്ട് തുടങ്ങിയവരുടെ ഭരണകാലങ്ങളില്‍ അദ്ദേഹം തന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് പോന്നു. 600-ല്‍ വിശുദ്ധ ലിയാണ്ടറിന്റെ നിര്യാണത്തോടെ, അദ്ദേഹത്തെ പിന്തുടര്‍ന്ന്‍ സെവില്ലേ 601 ൽ സഭയുടെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. വിശുദ്ധന്‍ അരുളപ്പാടും, ആത്മാവുമായിരുന്ന നിരവധി സമ്മേളനങ്ങളിലൂടെ അദ്ദേഹം സ്പെയിനിലെ സഭയില്‍ അച്ചടക്കം വീണ്ടെടുക്കുകയും, സമാധാനം പുനസ്ഥാപിക്കുകയും ചെയ്തു.

619-ല്‍ വിശുദ്ധന്‍ അദ്ധ്യക്ഷനായ സെവില്ലെ സമ്മേളനത്തില്‍ ഒരു പൊതുവാദത്തിലൂടെ അദ്ദേഹം ‘സിറിയയില്‍ നിന്നും വന്ന അസെഫാലിയിലെ മെത്രാനായിരുന്ന ഗ്രിഗറി പിന്തുടര്‍ന്നിരുന്ന യൂട്ടിച്ചിയന്‍ സിദ്ധാന്തത്തെ’ എതിര്‍ക്കുകയും അത് തെറ്റാണെന്ന് തെളിവ്‌ സഹിതം തെളിയിക്കുകയും ചെയ്തു. തുടര്‍ന്ന് അതേ സ്ഥലത്തു വെച്ച് തന്നെ ഗ്രിഗറി കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.

610-ല്‍ സ്പെയിനിലെ മെത്രാന്‍മാരെല്ലാവരും ചേര്‍ന്ന് ടോള്‍ഡോയില്‍ ഒരു പൊതുയോഗം കൂടുകയും ആ നഗരത്തിലെ മെത്രാപ്പോലീത്തയെ സ്പെയിനിന്റേ മുഴുവന്‍ ധാര്‍മ്മിക-ആചാര്യനായി നിയമിക്കുകയും ചെയ്തു.
ലാറ്റിന്‍, ഗ്രീക്ക്, ഹീബ്രു എന്നീ ഭാഷകള്‍ വളരെ പ്രാഗല്ഭ്യം തെളിയിച്ചിരുന്നു.
വിശ്വാസികളുടെ എട്ടാമത്തെ മഹാ സമ്മേളത്തില്‍ ‘മികച്ച വേദപാരംഗതന്‍, കത്തോലിക്കാ സഭയുടെ ആഭരണം, ഏറ്റവും അറിവുള്ള മനുഷ്യന്‍, പില്‍ക്കാല ജനതകള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയയ വിശിഷ്ട വ്യക്തിത്വം തുടങ്ങിയ വിശേഷണങ്ങളാണ് വിശുദ്ധ നൽകിയത്.

ഇതര വിശുദ്ധര്‍

1.കോര്‍ബിയയിലെ ജൊറാള്‍ഡ്

2.
ഐറീന്‍

  1. കാഥറിന്‍ തോമസ്‌
  2. മൊന്തെകൊര്‍വീനോയിലെ ആല്‍ബെര്‍ട്ട്
  3. എഥെന്‍ ബുര്‍ഗാ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group