ഏപ്രിൽ 07: വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെ.

 

സ്കൂൾ അധ്യാപകരുടെ മധ്യസ്ഥനായ റെയിംസിയിൽ ജോണ്‍ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെ 1651ലാണ് ജനിച്ചത്.1678-ല്‍ പൗരോഹിത്യപട്ടം സ്വീകരിച്ച അദ്ദേഹം വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നത്ത് വളരെയേറെ ഇഷ്ടമായിരുന്നു.
അദ്ധ്യാപകരോടു വളരെ താല്പര്യപൂര്‍വ്വം ഇടപെട്ട അദ്ദേഹം ക്രമേണ അവരെ തന്റെ ഭവനത്തില്‍ താമസിക്കുവാന്‍ ക്ഷണിക്കുകയും ചെയ്തു. തന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞ വിദ്യാഭ്യാസ പദ്ധതിയേക്കുറിച്ച് വിശുദ്ധന്‍ അവര്‍ക്ക്‌ പരിശീലനം നല്‍കി. കുറെപേര്‍ വിശുദ്ധന്‍റെ ആശയങ്ങളെ തള്ളികളഞ്ഞു കൊണ്ട് ജോലി ഉപേക്ഷിച്ച് പോയെങ്കിലും വേറെ കുറെപേര്‍ വിശുദ്ധനുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. അങ്ങനെ ‘ബ്രദേഴ്സ് ഓഫ് ദി ക്രിസ്ത്യന്‍ സ്കൂള്‍’സിന്’ തുടക്കം കുറിച്ചു.
വിദ്യാഭ്യാസത്തെ നന്മചെയ്യുവാനുള്ള നല്ലൊരവസരമായി കണ്ട്‌ വിശുദ്ധന്‍ തന്റെ ‘കാനന്‍’ പട്ടം ഉപേക്ഷിക്കുകയും, പാരമ്പര്യമായി തനിക്ക്‌ ലഭിച്ചതെല്ലാം പാവങ്ങള്‍ക്ക്‌ വീതിച്ചു കൊടുക്കുകയും ചെയ്തു. വിശുദ്ധന്‍ തന്റെ അദ്ധ്യാപകരെ മതപരമായ ഒരു ആത്മീയ-സമൂഹമായി രൂപാന്തരപ്പെടുത്തി. വളരെപെട്ടെന്ന്‍ തന്നെ അദ്ദേഹത്തിന്റെ സ്കൂളില്‍ നിന്നും നിരവധി ആണ്‍കുട്ടികള്‍ ‘ബ്രദേഴ്സില്‍’ പ്രവേശം ആവശ്യപ്പെട്ടു തുടങ്ങി. അതിനാല്‍ വിശുദ്ധന്‍ അവരെ ആത്മീയ അദ്ധ്യാപകരാക്കുവാനുള്ള പരിശീലനം നല്‍കുന്നതിനായി ഒരു ജൂനിയര്‍ പരിശീലന കേന്ദ്രവും സ്ഥാപിച്ചു.നിരവധി പാസ്റ്റര്‍മാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് വിശുദ്ധന്‍- ആദ്യം റെയിംസിലും പിന്നീട് പാരീസിലും, അവസാനം സെന്റ്‌-ഡെനിസിലും അദ്ധ്യാപകര്‍ക്ക്‌ പരിശീലനം കൊടുക്കുന്ന പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. വിദ്യാഭ്യാസരംഗത്ത്‌ താന്‍ പുതിയൊരു സമ്പ്രദായത്തിനു അടിത്തറയിടുകയാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ വിശുദ്ധന്‍ തന്റെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. മാത്രമല്ല കൈതൊഴിലുകാര്‍ക്ക്‌ വേണ്ട പരിശീലനം നല്‍കുന്നതിനായും വിശുദ്ധന്‍ വിദ്യാലങ്ങള്‍ സ്ഥാപിച്ചു. ഇംഗ്ലണ്ടിലെ രാജാവായ ജെയിംസിന്റെ അപേക്ഷ പ്രകാരം കുലീന വര്‍ഗ്ഗത്തിലുള്ളവര്‍ക്ക്‌ വരെ വിശുദ്ധന്‍ വിദ്യാലയം സ്ഥാപിച്ചു.
1719- ലെ നോമ്പുകാലത്ത്‌ അതി ഗുരുതരമായൊരു അപകടത്തിനു വിധേയനായ വിശുദ്ധന്‍ ദുഃഖവെള്ളിയാഴ്ച ദിനം ഇഹലോകവാസം വെടിഞ്ഞു. 1900-ത്തില്‍ ലിയോ പതിമൂന്നാമന്‍ പാപ്പാ ജോണ്‍ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെയേ വിശുദ്ധനായി പ്രഖ്യാപിച്ചു. തുടര്‍ന്ന് പിയൂസ്‌ പന്ത്രണ്ടാമന്‍ പാപ്പായാണ് സ്കൂള്‍ അദ്ധ്യാപകരുടെ മദ്ധ്യസ്ഥനായി വിശുദ്ധനെ പ്രഖ്യാപിച്ചത്

ഇതര വിശുദ്ധര്‍

  1. സിലിസിയായിലെ കള്ളിയോപ്പൂസ്
  2. സിറിയായിലെ അഫ്രാറ്റെസ്
  3. എസ്പെയിനിലെ അയ്‌ബെര്‍ട്ട്
  4. വെയില്‍സിലെ ബ്രിനാക്ക്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group