April 10: വിശുദ്ധ മൈക്കല്‍ ഡി സാന്‍ക്റ്റിസ്

വിശുദ്ധ മൈക്കല്‍ ഡി സാന്‍ക്റ്റിസ് ജനിച്ചത്
കാറ്റലോണിയയിലാണ്.6 വയസ്സുള്ളപ്പോള്‍ തന്നെ, അദ്ദേഹം തന്റെ മാതാപിതാക്കളോട് താന്‍ ഒരു സന്യാസിയാകുവാന്‍ പോകുന്ന കാര്യം അറിയിച്ചിരുന്നു. മാത്രമല്ല അദ്ദേഹം വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയെ വലിയ തോതില്‍തന്നെ അനുകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ മരണത്തിനു ശേഷം മൈക്കല്‍ ഒരു വ്യാപാരിയുടെ സഹായിയായി കുറച്ചുകാലം ജോലിചെയ്തു. എന്നിരുന്നാലും, അസാധാരണമായ ഭക്തിയോടും, വിശ്വാസത്തോടും കൂടിയ ജീവിതമായിരുന്നു വിശുദ്ധന്‍ തുടര്‍ന്നിരുന്നത്.

1603-ല്‍ അദ്ദേഹം ബാഴ്സിലോണയിലെ ട്രിനിറ്റാരിയന്‍ ഫ്രിയാര്‍സ് സഭയില്‍ ചേരുകയും, 1607-ല്‍ സര്‍ഗോസയിലെ വിശുദ്ധ ലാംബെര്‍ട്ടിന്റെ ആശ്രമത്തില്‍ വെച്ച് സന്യാസവൃതം സ്വീകരിക്കുകയും ചെയ്തു. അതിനു ശേഷം അധികം താമസിയാതെ തന്നെ മൈക്കല്‍ ട്രിനിറ്റാറിയാന്‍ സഭയുടെ നവീകരിച്ച വിഭാഗത്തില്‍ ചേരുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും വിശുദ്ധന് അതിനുള്ള അനുവാദം ലഭിക്കുകയും ചെയ്തു.
വിശുദ്ധ കുര്‍ബ്ബാനയോടുള്ള മൈക്കലിന്റെ ഭക്തിയും, വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്ന വേളയില്‍ അദ്ദേഹത്തിനുണ്ടാവാറുള്ള ആത്മീയ ഉണര്‍വ് മൂലം ഒരു വിശുദ്ധനായിട്ട് തന്നെയായിരുന്നു അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ മൈക്കലിനെ പരിഗണിച്ചിരുന്നത്. 1625 ഏപ്രില്‍ 10 ന് തന്റെ 35-മത്തെ വയസ്സില്‍ വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. 1862-ല്‍ പിയൂസ്‌ ഒമ്പതാമന്‍ പാപ്പാ മൈക്കല്‍ ഡി സാന്‍ക്റ്റിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. വിശുദ്ധന്റെ പേരില്‍ നിരവധി ആത്ഭുതങ്ങള്‍ നടന്നിട്ടുള്ളതായി പറയപ്പെടുന്നു.

ഇതര വിശുദ്ധര്‍

  1. ചാര്‍ത്രേ ബിഷപ്പായ ഫുള്‍ബെര്‍ട്ട്
  2. ബെയോക്കായും എത്തോറും
  3. പേഴ്സ്യയിലെ ബഡെമൂസു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group