വിശുദ്ധ സ്റ്റാനിസ്ലാവൂസ് ജനിച്ചത് 1030ലാണ്.തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം പൗരോഹിത്യ പട്ടo സ്വീകരിച്ച വിശുദ്ധൻ കത്രീഡലിലെ കാനന്‍ ആയി നിയമിതനായി, മാത്രമല്ല അവിടത്തെ ആര്‍ച്ച് ഡീക്കനും, ഉപദേശിയുമായിരുന്നു വിശുദ്ധന്‍. ക്രാക്കോവിലെ മെത്രാന്റെ മരണത്തെ തുടര്‍ന്ന്, അലെക്സാണ്ടര്‍ രണ്ടാമന്‍ പാപ്പാ സ്റ്റാനിസ്ലാവൂസിനെ ക്രാക്കോവിലെ മെത്രാനായി നാമനിര്‍ദ്ദേശം ചെയ്തു.രാജാവിന്റെ സ്വേച്ഛാധിപത്യപരമായ ഭരണരീതികളെ എതിര്‍ത്ത വിശുദ്ധന്‍ പ്രഭുക്കന്‍മാരുടെ പക്ഷം ചേര്‍ന്നുകൊണ്ട് രാജാവിന്റെ രാഷ്ട്രീയ നയങ്ങള്‍ക്കെതിരെ തിരിഞ്ഞത്. കോപാകുലനായ രാജാവ് വിശുദ്ധനെ രാജ്യദ്രോഹിയായി മുദ്രകുത്തുകയും വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. ആദ്യം രാജാവ്, തന്റെ ഭടന്‍മാരോട് ക്രാക്കോവിലെ സെന്റ് മൈക്കല്‍സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന്‍ അര്‍പ്പിച്ചുകൊണ്ടിരുന്ന വിശുദ്ധനെ കൊല്ലുവാന്‍ ഉത്തരവിട്ടു, എന്നാല്‍ ദൈവകോപത്തെ ഭയന്ന് ഭടന്‍മാര്‍ ആ നീചപ്രവര്‍ത്തിക്ക് വിസമ്മതിച്ചു. തുടര്‍ന്ന് ബോലെസ്ലാവൂസ് സ്വയം ദേവാലയത്തില്‍ പ്രവേശിക്കുകയും തന്റെ വാളെടുത്ത് വിശുദ്ധനെ വധിക്കുകയും ചെയ്തു. അതിനു ശേഷം തന്റെ ഭടന്‍മാരോട് വിശുദ്ധന്റെ ശരീരം ഛിന്നഭിന്നമാക്കുവാന്‍ ആവശ്യപ്പെട്ടു.
ഇതിനേതുടര്‍ന്ന് ഗ്രിഗറി ഏഴാമന്‍ പാപ്പാ ആ രാജ്യത്ത് മതപരമായ വിലക്ക് ഏര്‍പ്പെടുത്തുകയും അതിന്റെ ഫലമായി ബോലെസ്ലാവൂസിന്റെ അധികാരം നഷ്ടപ്പെടുകയും ചെയ്തു. അധികാരം നഷ്ടപ്പെട്ട ബോലെസ്ലാവൂസ് ഹംഗറിയിലേക്ക് ഒളിച്ചോടുകയും, താന്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പാപപരിഹാരം ചെയ്യുവാനായി ഓസിയാക്കിലെ ആശ്രമത്തില്‍ ചേരുകയും ചെയ്തു. 1253-ല്‍ ഇന്നസെന്റ് നാലാമന്‍ പാപ്പാ സ്റ്റാനിസ്ലാവൂസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ഇതര വിശുദ്ധര്‍
1.പലസ്തീനായിലെ ബാര്‍സനുഫിയൂസ്
- കാര്‍ലോയിലെ അയിഡ്
- ടൂഴ്സിലെ അജെരിക്കൂസ്
4.പെര്‍ഗാമുകളില്‍ വച്ചു വധിക്കപ്പെട്ട അന്‍റിപ്പാസ്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group