165 മുതല്‍ 173 വരെ എട്ട് വര്‍ഷത്തോളം സഭയെ നയിച്ച മാർപാപ്പയായിരുന്ന വിശുദ്ധ ആനിസെറ്റൂസ്.സ്മിര്‍നായിലെ വിശുദ്ധ പോളികാര്‍പ്പ്, വിശുദ്ധനെ സന്ദര്‍ശിക്കുകയും ഈസ്റ്റര്‍ ദിനത്തെ കുറിച്ച് സംവദിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് പേരും തമ്മില്‍ ഒരു പൊതു അഭിപ്രായത്തില്‍ എത്തിച്ചേരുവാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് വിശുദ്ധ പോളികാര്‍പ്പിനെ അവര്‍ക്കിഷ്ടമുള്ള ദിവസം ഈസ്റ്റര്‍ ആചരിക്കുവാന്‍ വിശുദ്ധന്‍ അനുവദിച്ചതായി പറയപ്പെടുന്നു.ക്രൈസ്തവ വിശ്വാസത്തിന്റെ തലസ്ഥാനത്തിന്റെ വിശ്വാസം തകര്‍ക്കുക എന്ന ലക്ഷ്യത്തോടു കൂടി സാത്താന്‍ റോമിലേക്കയച്ച മതവിരുദ്ധവാദക്കാരായ വലെന്റൈന്‍, മാര്‍സിയോണ്‍ തുടങ്ങിയവരില്‍ നിന്നും വിശുദ്ധന്‍ തന്റെ ജനതയെ വളരെയേറെ ജാഗ്രതാപൂര്‍വ്വം സംരക്ഷിച്ചു. ഇതിനിടെ പൊന്റസിലെ സന്യാസിയായിരുന്ന മാര്‍സിയോണ്‍, ഒരു യുവതിയായ കന്യകയോടൊപ്പം തെറ്റ് ചെയ്യുവാന്‍ ഇടയായി. അതിനാല്‍ അദ്ദേഹത്തിന്റെ സ്വന്തം പിതാവുകൂടിയായിരിന്ന മെത്രാന്‍ മാര്‍സിയോണിനെ സഭയില്‍ നിന്നും പുറത്താക്കി. സഭയില്‍ തിരിച്ചെടുക്കും എന്ന പ്രതീക്ഷയില്‍ അദ്ദേഹം തിരിച്ച് റോമിലെത്തി.
എന്നാല്‍ അധികാരപരിധിയിലുള്ള മെത്രാന്റെ പക്കല്‍ അനുതപിക്കുകയും, പാപപരിഹാരം ചെയ്യുകയും ചെയ്‌താല്‍ മാത്രമേ സഭയില്‍ തിരിച്ചെടു ക്കുകയുള്ളൂയെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ അധികാരികള്‍ നിരാകരിച്ചു. ഇതില്‍ രോഷം പൂണ്ട അദ്ദേഹം ‘മാര്‍സിയോന്‍’ എന്ന പേരില്‍ മതവിരുദ്ധവാദം തുടങ്ങി. ടെര്‍ടുല്ലിയന്‍, വിശുദ്ധ എപ്പിഫാനിയൂസ് തുടങ്ങിയവര്‍ വിവരി ക്കുന്നതനുസരിച്ച് താന്‍ ഒരു സമചിത്തനായ ദാര്‍ശനികനായി അദ്ദേഹം സ്വയം പ്രഖ്യാപിച്ചു.
മാത്രമല്ല ഒരു പുരോഹിതനേപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.
പാപിയുടെ മാനസാന്തരത്തിനായി ഏറെ ആനിസെറ്റൂസ് പാപ്പ ഏറെ പ്രാര്‍ത്ഥിച്ചു. അദ്ദേഹം മരിക്കുമ്പോഴും ഇതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
റോമന്‍ രക്തസാക്ഷി സൂചികയിലും, മറ്റുള്ള സൂചികകളിലും വിശുദ്ധനെ ഒരു രക്തസാക്ഷിയായിട്ടാണ് ആനിസെറ്റൂസിനെ പറ്റി പരാമര്‍ശിച്ചിട്ടുള്ളത്; വിശ്വാസത്തിനു വേണ്ടി തന്റെ ചോര ചിന്തി കൊണ്ടല്ലെങ്കിലും, അതികഠിനമായ പീഡനങ്ങളും, വേദനകളും സഹിച്ചുകൊണ്ടാണ് വിശുദ്ധന്‍ രക്തസാക്ഷിയായത്
ഇതര വിശുദ്ധര്‍
1.ഇറ്റലിയില്‍ ടോര്‍ടോണയിലെ ഇന്നസെന്‍റ്
- കൊര്‍ഡോവായിലെ ഏലിയാസും പോളും ഇസിദോരും
- ഫോര്‍ത്തൂണാത്തൂസും മാര്‍സിയനും
- പീറ്ററും ഹെര്‍മോജെനസും
- ഡൊണ്ണാന്‍
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group