April 21: വിശുദ്ധ അന്‍സേം.

കാന്റര്‍ബറിയിലെ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ട വിശുദ്ധനാണ് നവോത്ഥാനത്തിന്റെ കേന്ദ്രമായിരുന്ന ബെക്കിലെ ബെനഡിക്ടന്‍ ആശ്രമം സ്ഥാപിച്ചത്.
സഭയുടെ അവകാശങ്ങളും, സ്വാതന്ത്ര്യവും നേടിയെടുക്കുന്നതിനായി ധീരമായ പോരാട്ടങ്ങളാണ് നടത്തിയത്. ഇതിന്റെ ഫലമായി വിശുദ്ധന് തന്റെ സ്വത്തുവകകളും, സ്ഥാനമാനങ്ങളും നഷ്ടപ്പെടുകയും രാജ്യത്തു നിന്നും നാടുകടത്തപ്പെടുകയും ചെയ്തു.

അതേതുടര്‍ന്ന് വിശുദ്ധന്‍ റോമിലേക്ക് യാത്രതിരിച്ചു. ബാരിയിലെ സമ്മേളനത്തില്‍ വെച്ച് ഗ്രീക്ക്‌ കാരുടെ തെറ്റുകള്‍ക്കെതിരെയുള്ള ഉര്‍ബന്‍ രണ്ടാമന്‍ പാപ്പായുടെ ശ്രമങ്ങളെ വിശുദ്ധന്‍ പിന്തുണച്ചു. അദേഹത്തിന്റെ രചനകള്‍ വിശുദ്ധന്റെ ധാര്‍മ്മിക ഉന്നതിയേയും, പാണ്ഡിത്യത്തേയും സാക്ഷ്യപ്പെടുത്തുന്നവയായിരിന്നു. മാത്രമല്ല ഇവ വിശുദ്ധന് ‘വിജ്ഞാനത്തിന്റെ പിതാവ്‌’ (Father of Scholasticism) എന്ന വിശേഷണം നേടികൊടുക്കുകയും ചെയ്തു.

അനുതാപ പ്രാര്‍ത്ഥനയുടേയും, വിശുദ്ധ ഗ്രന്ഥപഠനത്തിന്റേയും സമ്മിശ്രമായിരുന്നു വിശുദ്ധന്റെ ജീവിതം. പക്ഷേ വിശുദ്ധന്റെ മുഖ്യമായ യോഗ്യതയെന്ന്‍ പറയുന്നത് ദൈവീക സത്യങ്ങളുടെ പഠനത്തില്‍ നിന്നും താന്‍ പഠിച്ച കാര്യങ്ങള്‍ക്കനുസൃതമായ വിശുദ്ധന്റെ ജീവിതമാണ്. ഈ മഹാ ഗുരുവില്‍ നിന്നും നമുക്ക്‌ പഠിക്കുവാനേറേയുണ്ട്.

ഇതര വിശുദ്ധര്‍

1.സീനാമലയിലെ അനസ്താസിയാസ് പുസീസിയൂസും

2.വെയില്‍സിലെ ബെയൂണോ

  1. അന്തിയോക്യായിലെ പേട്രിയാര്‍ക്കായ അനസ്താസിയാസ് പ്രഥമന്‍
  2. നിക്കോമേഡിയായിലെ അപ്പോളോ ഇസാച്ചിയൂസു, ഇസനുക്ക് ക്രോത്താത്തെസ്
  3. ഈജിപ്തിലെ ആരാത്തോര്‍, ഫോര്‍ത്ത് നാത്തൂസ്, ഫെലിക്സ്, സില്വിയൂസ്,വിത്താലിസ്
  1. പേഴ്സ്യയിലെ സിമെയോണും അബ്ദെക്കാലാസും അനാനിയാസും ഉസ്താസാനെസ്സും

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group