വിശുദ്ധ കായിയൂസ്
ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുമായി കുടുംബപരമായി ബന്ധമുള്ളയാളായിരു വിശുദ്ധ കായിയൂസ് 283 മുതല്‍ 296 വരെ സഭയെ നയിച്ച മാർപാപ്പയായിരുന്ന വിശുദ്ധൻ.
വിശ്വാസികളെ സേവിക്കുന്നതിനായി അദ്ദേഹം നീണ്ട കാലത്തോളം റോം വിട്ടു പോകാതെ ഒളിവില്‍ താമസിച്ചു. സാധാരണയായി ശവകല്ലറകളിലാണ് വിശുദ്ധന്‍ ഒളിച്ചു താമസിച്ചിരുന്നത്. അവിടെ വെച്ച് തന്നെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും, വിജാതീയര്‍ക്ക് നേരായ മാര്‍ഗ്ഗം കാണിച്ചുകൊടുക്കുകയും ചെയ്തു. മെത്രാനായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പായി, ഒരാള്‍ സഭാ ദൗത്യത്തിന്റെ പടികളായ പോര്‍ട്ടെര്‍, ലെക്ട്ടര്‍, എക്സോര്‍സിസ്റ്റ്, അക്കോലൈറ്റ്, സബ്-ഡീക്കന്‍, ഡീക്കന്‍, പുരോഹിതന്‍ എന്നീ പടികള്‍ കടന്നിരിക്കണമെന്ന ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത് വിശുദ്ധ കായിയൂസ് പാപ്പായാണ്.
ഒരു സ്വാഭാവികമരണമായിരുന്നു വിശുദ്ധ കായിയൂസ് പാപ്പായുടേത്. ഏപ്രില്‍ 22ന് കാല്ലിസ്റ്റസിന്റെ ശവകല്ലറയിലാണ് പാപ്പായെ അടക്കിയത്. വിശുദ്ധ സൂസന്ന, വിശുദ്ധന്റെ അനന്തരവളായിരുന്നു.
വിശുദ്ധ സോട്ടര്‍
അനിസെറ്റൂസിനു ശേഷം പാപ്പായായി അഭിഷിക്തനായത് വിശുദ്ധ സോട്ടറാണ്. യേശുവിലുള്ള തങ്ങളുടെ ആഴമായ വിശ്വാസം നിമിത്തം ഖനികളിലെ കഠിന ജോലികള്‍ക്കായി അയക്കപ്പെട്ട ചില ഗ്രീക്ക്കാരോട് വിശുദ്ധന്‍ കാണിച്ച ആഴമായ ദയയുടെ കാര്യത്തിലാണ് വിശുദ്ധന്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നത്.
വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലേക്ക് അദ്ദേഹം അവരോധിതനായതിന് ശേഷം വിശുദ്ധ വസ്ത്രങ്ങളിലും സ്പര്‍ശിക്കുന്നതും, ദേവാലയത്തിലേക്ക് ധൂപകുറ്റികള്‍ വഹിക്കുന്നതിനുള്ള കന്യകമാരുടെ സ്വാതന്ത്ര്യത്തെയും വിശുദ്ധന്‍ വിലക്കി. ചാവുദോഷം ചെയ്തവര്‍ ഒഴികെയുള്ള വിശ്വാസികളെ പെസഹാ വ്യാഴാഴ്ച ദിനങ്ങളില്‍ ദിവ്യകാരുണ്യം സ്വീകരിക്കുവാനായി വിശുദ്ധന്‍ അനുവദിക്കുകയും ചെയ്തു. എഡി 175ലാണ് വിശുദ്ധൻ രക്തസാക്ഷിയായാത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group