ഇരിങ്ങാലക്കുട രൂപതയിൽ ഏപ്രിൽ 30 – പ്രോലൈഫ് സൺഡേ ആയി ആചരിക്കും :മാർ പോളി കണ്ണൂക്കാടൻ.

വിശുദ്ധ ജിയന്ന ബെരേറ്റാ മോളയുടെ തിരുന്നാൾ ദിനമായ ഏപ്രിൽ 28 നോടടുത്ത ഞായറാഴ്ച എല്ലാ വർഷവും രൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും പ്രോലൈഫ് സൺഡേ ആയി ആചരിക്കുവാൻ ഇരിങ്ങാലക്കുട രൂപതാ മെത്രാൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ ആഹ്വാനം ചെയ്തു.

ഈ വർഷത്തെ പ്രോലൈഫ് ദിനാഘോഷവും പ്രോലൈഫ് ട്രസ്റ്റിന്റെ രണ്ടാം വാർഷികവും സംയുക്തമായി ആഘോഷിച്ച വേദിയിലാണ് അഭിവന്ദ്യ പിതാവ് ഈ പ്രഖ്യാപനം നടത്തിയത്.

പ്രോലൈഫ് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും അതിന് വേണ്ട പദ്ധതികൾ നടപ്പിലാക്കുന്നതിനും പ്രോലൈഫ് സൺഡേ സഹായകരമാകുമെന്ന് പിതാവ് ചൂണ്ടികാട്ടി.

ഈ വർഷം ഏപ്രിൽ മാസം 30 ന് ആണ് പ്രോലൈഫ് സൺഡേ ആചരിക്കുക. കേരള കത്തോലിക്കാ സഭയിൽ പ്രോലൈഫ് പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് പിതാവ് അഭിപ്രായപ്പെട്ടു.

നാല് മക്കളെങ്കിലും വേണം എന്നാഗ്രഹിക്കുന്ന കുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്നതിലൂടെ ജീവസംസ്കാo വളർന്നു വരുന്നതായി നമുക്ക് അനുമാനിക്കാനും സന്തോഷിക്കാനും ഇടനൽകുന്നു എന്നു പിതാവ് കൂട്ടി ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group