April 30: വിശുദ്ധ പിയൂസ്‌ അഞ്ചാമന്‍

14-മത്തെ വയസ്സില്‍ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്ന വിശുദ്ധൻ ചെറുപ്പത്തില്‍ തന്നെ സഭയുടെ നവോത്ഥാന സംരംഭങ്ങളില്‍ ഭാഗഭാക്കാകുകയും, കൊമോ, ബെര്‍ഗാമോ, റോം തുടങ്ങിയ സ്ഥലങ്ങളില്‍ പല സുപ്രധാന പദവികള്‍ വഹിക്കുകയും ചെയ്തു.
താമസിയാതെ അദ്ദേഹത്തിന്റെ രൂപത വളരെയേറെ അഭിവൃദ്ധി പ്രാപിച്ചു. അദ്ദേഹം മെത്രാനായിരിക്കുമ്പോള്‍ തന്നെ, പരിശുദ്ധ പിതാവ്‌ നവീകരണത്തെകുറിച്ചുള്ള വിശുദ്ധന്റെ വീക്ഷണങ്ങള്‍ ആരാഞ്ഞിരുന്നു. അത്രയ്ക്ക് ജ്ഞാനം വിശുദ്ധന്നുണ്ടായിരിന്നു.
1565 ഡിസംബറിലാണ് പിയൂസ്‌ നാലാമന്‍ പാപ്പാ അന്തരിക്കുന്നത്. പാപ്പയുടെ മരണത്തോടെ മൈക്കേല്‍ ഗിസ്ലിയേരി പത്രോസിന്റെ സിംഹാസനത്തില്‍ ഉപവിഷ്ട്ടനായി. അങ്ങനെയാണ് വിശുദ്ധന്‍ പീയൂസ് അഞ്ചാമന്‍ എന്ന സ്ഥാനപേര് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ശാശ്വതമായ നേട്ടം ട്രെന്റ് കൗണ്‍സിലിന്റെ പുനരാരംഭവും വിജയകരമായ ഉപസംഹാരവുമായിരുന്നു.
പാപ്പാ വസതിയില്‍ ലാളിത്യം കൊണ്ട് വരുന്നതില്‍ വിശുദ്ധന്‍ വിജയിച്ചു. തിരുസഭയുടെ തലവനായിരുന്നിട്ട് പോലും വിശുദ്ധന്‍, തന്റെ മുന്‍ഗാമികള്‍ ധരിച്ചിരുന്നത് പോലത്തെ വസ്ത്രം ധരിക്കാതെ ഡൊമിനിക്കന്‍ സന്യാസ വസ്ത്രമായിരുന്ന വെള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഈ ഡൊമിനിക്കന്‍ സന്യാസിയായ പാപ്പാ തുടങ്ങിവെച്ച ആ വസ്ത്രധാരണ രീതി ഇന്നും പാപ്പാമാര്‍ തുടര്‍ന്ന് പോകുന്നു.
സന്യാസ സഭകളില്‍ ഒരു ക്രമപരമായ നവീകരണം വിശുദ്ധന്‍ നടപ്പിലാക്കി. കൂടാതെ നിരവധി സെമിനാരികള്‍ സ്ഥാപിക്കുകയും, വിശുദ്ധ കുര്‍ബ്ബാനക്രമത്തിലും ആരാധനാ ക്രമത്തിലും നിരവധി മാറ്റങ്ങള്‍ വരുത്തി. മാത്രമല്ല, ദിവ്യാരാധനകള്‍ക്ക് ഒരു ഏകീകൃത സ്വഭാവം കൈവരുത്തുകയും, മത പ്രബോധന ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും, ബൈബിളിന്റെ ആധികാരികമായ ലാറ്റിന്‍ പരിഭാഷയിലുള്ള തെറ്റുകള്‍ തിരുത്തുവാനും അദ്ദേഹം മുന്‍കൈ എടുത്തു. അദ്ദേഹത്തിന്റെ ശാശ്വതമായ നേട്ടം ട്രെന്റ് കൗണ്‍സിലിന്റെ പുനരാരംഭവും വിജയകരമായ ഉപസംഹാരവുമായിരുന്നു.

വിശുദ്ധന്‍ പാപ്പാ പദവിയിലിരിക്കുമ്പോഴാണ് തുര്‍ക്കികള്‍ ലെപാന്റോ യുദ്ധത്തില്‍ തീര്‍ത്തും പരാജയപ്പെടുന്നത്. ഇത് വിശുദ്ധന്റെ പ്രാര്‍ത്ഥനകള്‍ വഴിയാണെന്ന് പറയപ്പെടുന്നു. 1572-ല്‍ തന്റെ 68-മത്തെ വയസ്ല്‍ പിയൂസ്‌ അഞ്ചാമന്‍ പാപ്പാ നിത്യ സൗഭാഗ്യതിലേക്ക് യാത്രയായത്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group