99-ാം വയസ്സിൽ പാപ്പയുടെ അപ്രതീക്ഷിത കര്‍ദ്ദിനാള്‍ പദവി പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് ആർച്ച് ബിഷപ്പ് ആഞ്ചലോ അസെർബി.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 23നാണ് അദ്ദേഹത്തിന് 99 വയസ്സു തികഞ്ഞത്. ഉയര്‍ന്ന പ്രായമായതിനാല്‍ കര്‍ദ്ദിനാള്‍ പദവി ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നുവെന്നും പരിശുദ്ധ പിതാവിൻ്റെ തീരുമാനം തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്നും കൃതജ്ഞതയോടെയാണ് ഈ നിയമനത്തെ നോക്കികാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
1925 സെപ്റ്റംബർ 23-ന് ഇറ്റലിയിലെ സെസ്റ്റ ഗോഡാനോയിലാണ് ആഞ്ചലോയുടെ ജനനം. 1948 മാർച്ച് 27-ന് ലാ സ്പെസിയ രൂപതയില്‍ വൈദികനായി. കാനോൻ നിയമത്തിൽ ബിരുദം നേടിയ ശേഷം അദ്ദേഹം ദൈവശാസ്ത്രത്തിൽ ലൈസൻസ് നേടി. 1954-ൽ പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ ശേഷം, അദ്ദേഹം പരിശുദ്ധ സിംഹാസനത്തിൻ്റെ നയതന്ത്ര സേവനത്തിൽ പ്രവേശിച്ചു. 1974 ജൂൺ 22-ന് പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ ടുണീഷ്യയിലെ സെല്ലയിലെ ആർച്ച് ബിഷപ്പായി നിയമിച്ചു.
പോൾ ആറാമൻ മാർപാപ്പയുടെ കാലത്ത് തന്നെ ന്യൂസിലാന്‍റ്, നെതർലാൻഡ്‌സ്, കൊളംബിയ, ഹംഗറി, മോൾഡോവ എന്നിവിടങ്ങളിലും അദ്ദേഹം അപ്പസ്തോലിക ന്യൂണ്‍ഷോയായി സേവനം ചെയ്തിരിന്നു. 2001 ജൂൺ 2-ന്, ജോൺ പോൾ മാർപാപ്പ ആര്‍ച്ച് ബിഷപ്പിനെ ജനതകളുടെ സുവിശേഷവൽക്കരണത്തിനായുള്ള കോൺഗ്രിഗേഷനിലെ അംഗമായും സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ സംസ്ഥാനങ്ങളുമായുള്ള ബന്ധത്തിനുള്ള വിഭാഗത്തിനായുള്ള കർദ്ദിനാളുമാരുടെയും ബിഷപ്പുമാരുടെയും കൗൺസിൽ അംഗമായും രണ്ട് കൂരിയല്‍ സ്ഥാനങ്ങളിലേക്ക് നിയമിച്ചിരുന്നു. നിലവില്‍ വിശ്രമ ജീവിതം നയിച്ചുവരികയാണ് പുതിയ നിയമനം ബിഷപ്പ് അസെർബിയെ തേടിയെത്തിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m