ബംഗ്ലാദേശിലെ പ്രളയബാധിതരെക്കുറിച്ച് ആശങ്ക അറിയിച്ച് ബംഗ്ലാദേശിലെ ഡാക്ക അതിരൂപതയുടെ ആർച്ച് ബിഷപ്പ് ബിജോയ് ഡി ക്രൂസ്.
ജലപ്രളയം ബംഗ്ലാദേശിൽ നാടകീയമായ അവസ്ഥ സംജാതമാക്കിയിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു.
വത്തിക്കാൻ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ബംഗ്ലാദേശിൽ റൊഹിംഗ്യൻ വംശജരുൾപ്പടെ ജനങ്ങൾ അനുഭവിക്കുന്ന യാതനകളെക്കുറിച്ച് പരാമാർശിച്ചത്.
വെള്ളപ്പൊക്കം 17 കോടി നിവാസികളുള്ള ബംഗ്ലാദേശിനെ തളർത്തിയിരിക്കയാണെന്നും അന്നാട്ടിലെ 54 ജില്ലകളിൽ 14 എണ്ണം വെള്ളത്തിനടിയിലാണെന്നും അവയിൽ കൂടുതലും നാടിൻറെ കിഴക്കും വടക്കു തെക്കുഭാഗത്തുമുള്ളവയാണെന്നും വെള്ളത്തിനടിയിലായ പ്രദേശങ്ങളിൽ 12 ലക്ഷത്തോളം പേരുണ്ടെന്നും അവരിൽ 2 ലക്ഷം കുട്ടികളാണെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്കാ ഉപവിസംഘടനായ കാരിത്താസിൻറെ ബംഗ്ലാദേശ് ഘടകമുൾപ്പടെ വിവിധ സംഘടനകൾ സഹായഹസ്തവുമായി രംഗത്തുണ്ടെന്നും കാരിത്താസ് സംഘടന 5000 പേർക്ക് അഭയവും 18000 പേർക്ക് ഭക്ഷണവും നല്കുന്നുണ്ടെന്നും ആർച്ച് ബിഷപ്പ് ബിജോയ് വെളിപ്പെടുത്തി.
സേവനപ്രവർത്തനം തുടരുന്നതിനായി കാരിത്താസ് ബംഗ്ലാദേശിന് ഉദാരമായ സംഭാവനകൾ നല്കാൻ അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group