ഗർഭഛിദ്ര ബില്ലിനെതിരെ ഉപവാസ പ്രാർത്ഥനയ്ക്ക് ആഹ്വാനവുമായി ആർച്ച് ബിഷപ്പ്…

വാഷിംഗ്ടൺ ഡിസി ഗർഭചിദ്രം സ്ത്രീകളുടെ അവകാശമാക്കുവാൻ ശുപാർശ ചെയ്യുന്ന വുമൺസ് ഹെൽത്ത് പ്രൊട്ടക്ഷൻ ആക്ട് ബില്ല് വോട്ടിനിടാനുളള ശ്രമങ്ങളുമായി അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിൽ പ്രാർത്ഥനയ്ക്ക് ആഹ്വാനവുമായി സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡിലിയോണി രംഗത്ത്.അൽപമെങ്കിലും മൂല്യവും, മാന്യതയുമുള്ള ആളുകൾ ഇത്തരമൊരു ഹീനമായ പൈശാചികത നിയമമാകുമ്പോൾ ഭയത്തോടെ ചിന്തിക്കുമെന്ന് കോർഡിലിയോണി പറഞ്ഞു. ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ ശിശു നരഹത്യയോടാണ് ബില്ലിനെ ആർച്ച് ബിഷപ്പ് ഉപമിച്ചത്.അമ്മയുടെ ഉദരത്തിൽ ഉള്ള നിരപരാധിയായ ഗർഭസ്ഥശിശുവിനെ വധിക്കുന്നത് പരിപാവനമായി കാണുന്ന ഭ്രൂണഹത്യ അനുകൂലികൾ അതിനെ സംരക്ഷിക്കാൻ വേണ്ടി ഏതറ്റം വരെ പോകുമെന്ന് വുമൺസ് ഹെൽത്ത് പ്രൊട്ടക്ഷൻ ആക്ടിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുമെന്ന് ആർച്ച് ബിഷപ്പ് കോർഡിലിയോണി പറഞ്ഞു..ബിൽ നിയമമായി രാജ്യത്തെ നേഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് ഭ്രൂണഹത്യ ചെയ്തു കൊടുക്കാനുള്ള അവകാശം ലഭിക്കും. കൂടാതെ വിവിധ യുഎസ് സംസ്ഥാനങ്ങൾ പാസാക്കിയ ഭ്രൂണഹത്യ നിയന്ത്രണ നിയമങ്ങൾ ഇതോടെ അപ്രസക്തമാകും. ഭ്രൂണഹത്യ ചെയ്യുന്നതിനുമുമ്പ് അൾട്രാസൗണ്ട് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗർഭസ്ഥശിശുവിനെ കാണുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും ഇല്ലാതാകും. കൂടാതെ ഭ്രൂണഹത്യ ചെയ്യാനുള്ള സമയപരിധിയും അപ്രസക്തമാകും. ബില്ലിന്മേൽ ഉള്ള ആശങ്ക പങ്കുവെച്ച് കൊണ്ട് അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മിറ്റി അധ്യക്ഷനായ ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ ഉൾപ്പെടെയുള്ളവർ യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് കഴിഞ്ഞദിവസം കത്തയച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group