നൈജീരിയയിൽ കലാപകാരികൾ തട്ടികൊണ്ടുപോയ വൈദികനുവേണ്ടി പ്രാർഥിക്കാൻ ആഹ്വാനവുമായി ആർച്ചു ബിഷപ്പ്

Archbishop calls on Nigeria to pray for priest abducted by rebels.

അബൂജ : ഞായറാഴ്ച രാത്രി നൈജീരിയിയിലെ അബൂജയിൽ നിന്നും ‘ഫാ.മാത്യു ഡാജോയെ’ എന്ന വൈദികനെ തട്ടിക്കൊണ്ടുപോയി. വൈദികന്റെ സുരക്ഷയ്ക്കായി എല്ലാവരും പ്രാർഥിക്കണമെന്ന് ആഹ്വാനം ചെയ്ത് നൈജീരിയൻ ആർച്ച് ബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ. അബൂജായിൽ കാലങ്ങളായി സേവനമനുഷ്ഠിച്ചു വരുകയായിരുന്ന ഫാ.മാത്യു നിരവധിയായ പ്രവർത്തനങ്ങളിലൂടെ മേലധികാരികൾക്കിടയിൽ ശ്രദ്ധേയനാണ്. നവംബർ 25-ന് പീഡനത്തിനിരയാവുന്ന ക്രൈസ്തവർക്കായി സംഘടിപ്പിച്ച ഒരു വെർച്വൽ സംഗമത്തിലാണ് ആർച്ച് ബിഷപ്പ് പ്രാർഥന സഹായം ആവശ്യപ്പെട്ടത്. “അബൂജയിലെ എന്റെ വൈദികനെ തട്ടിക്കൊണ്ടുപോയിരിക്കുന്നു, അദ്ദേഹം ഇപ്പോഴും തടവിലാണ്, അദ്ദേഹത്തിന്റെ സുരക്ഷിതമായി മോചനത്തിനായി പ്രാർത്ഥിക്കണം” ബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ പറഞ്ഞു.

വൈദികന്റെ മോചനത്തിനായി പോലീസ് ശ്രമങ്ങൾ തുടരുന്നുണ്ട്, വ്യക്തമായൊരു ധാരണ പോലീസിനോ മറ്റ് അന്വേഷണ ഏജൻസികൾക്കോ ലഭിച്ചിട്ടില്ലെന്നും അതിരൂപത വക്താവ് ഫാ.പാട്രിക്ക് ആലുമുക്ക് പറഞ്ഞു. യാങ്കോജി പട്ടണത്തിലെ സെന്റ് അന്റണീസ് കത്തോലിക്കാ പള്ളി സ്ഥിതിചെയ്യുന്ന പ്രദേശത്താണ് ആക്രമണം നടന്നതും തുടർന്ന് ഫാ. ഡാജോയെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയതും. ആയുധധാരികളായ ഒരു സംഘം കലാപകാരികൾ പ്രദേശം കയ്യേറുകയും 30 മിനിറ്റോളം വെടിവെയ്ക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കലാപകാരികൾ വൈദികന്റെ താമസസ്ഥലം കയ്യേറുകയും അദ്ദേഹത്തെ തട്ടികൊണ്ട് പോവുകയുമായിരുന്നു.

അബുജ അതിരൂപതയിലെ ഇടവകകളിൽ നിരവധിയായ ആക്രമണങ്ങൾ ക്രിസ്താനികൾക്ക് നേരെ നടക്കുന്നുണ്ട്. തീവ്രവാദ ഗ്രൂപ്പുകൾ, ക്രിമിനലുകൾ, കൊള്ളക്കാർ എന്നിവർ തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽ വയ്ക്കൽ, കൊലപാതകം തുടങ്ങിയ വിവിധ തരത്തിലുള്ള ആക്രമണങ്ങളാണ് ക്രിസ്ത്യാനികൾക്ക് നേരെ അഴിച്ചുവിടുന്നത്. അബുജ അതിരൂപതയിലെ വിവിധ ഇടവകകളിലായി സ്ത്രീകളെയും ഒരു കുടുംബത്തിലെ അഞ്ചോളം കുട്ടികളെയും തട്ടിക്കൊണ്ടു പോയിരുന്നു. ഇതുവരെയും തട്ടികൊണ്ട് പോയവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബിഷപ്പ് പറഞ്ഞു.അബുജ അതിരൂപതയിൽ ക്രൈസ്തവരുടെ ജീവിതസാഹചര്യങ്ങൾ പ്രതികൂലമാണെന്നും മതപീഡനം രൂക്ഷമാണെന്നും നേരെത്തെ മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group