‘മദര്‍ ആഞ്ചലിക്ക’ പുരസ്കാരം ബിഷപ്പ് ചാള്‍സ് ചാപുട്ടിന്.

വാഷിംഗ്ടൺ ഡിസി:കത്തോലിക്ക മാധ്യമമായ ‘ഇ.ഡബ്ല്യു.ടി.എന്‍ (എറ്റേണല്‍ വേര്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്) സ്ഥാപകയായ മദര്‍ ആഞ്ചെലിക്കയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന്ബിഷപ്പ് ചാള്‍സ് ജെ.ചാപുട്ടിന് അർഹനായി.മുന്‍ ഫിലാഡെല്‍ഫിയ മെത്രാപ്പോലീത്തയായിരുന്ന ചാള്‍സ് ജെ. ചാപുട്ടിൻ . ‘ഫോക്കസ്’ (ഫെല്ലോഷിപ്പ് കാത്തലിക് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ്), ദി അഗസ്റ്റീനിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, എന്‍ഡോവ് (എജ്യൂക്കേറ്റിംഗ് ഓണ്‍ ദി നേച്ചര്‍ ആന്‍ഡ്‌ ഡിഗ്നിറ്റി ഓഫ് വിമന്‍) തുടങ്ങിയ അപ്പസ്തോലിക കൂട്ടായ്മകളുടെ പ്രോത്സാഹനത്തിനും, അത്മായരുടെ ശാക്തീകരണത്തിനുമായി നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്.ഇ.ഡബ്ല്യു.ടി.എന്‍ ഗ്ലോബല്‍ കത്തോലിക്കാ നെറ്റ്വര്‍ക്കിന്റെ നാല്‍പ്പതാമത് വാര്‍ഷിക ദിനമായ ഇന്നലെ (ഓഗസ്റ്റ്‌ 15) ഇ.ഡബ്ല്യു.ടി.എന്‍ ചെയര്‍മാനും, ‘സി.ഇ.ഒ’യുമായ മൈക്കേല്‍ പി. വാഴ്സോ പ്രഥമ ‘മദര്‍ ആഞ്ചലിക്ക’ പുരസ്കാരം മെത്രാപ്പോലീത്തക്ക് നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group