യുദ്ധത്തിന്റെ മറവിൽ യുക്രൈനിൽ നടക്കുന്ന ക്രൂരകൃത്യങ്ങളെ അപലപിച്ച് ആർച്ച് ബിഷപ്പ്

യുദ്ധത്തിന്റെ മറവിൽ യുക്രെയിനിൽ റഷ്യൻ സൈനികർ നടത്തുന്ന ക്രൂരകൃത്യങ്ങളെ അപലപിച്ച് ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം തന്റെ ഖേദം പ്രകടിപിച്ചത്.

യുക്രേനിയൻ തലസ്ഥാനമായ കീവിൽ നിന്ന് ഏകദേശം 15 മൈൽ വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നഗരമാണ് ബുച്ച.“ബുച്ചയിൽ നൂറുകണക്കിന് ജീവനറ്റ ശരീരങ്ങളുള്ള കൂട്ടക്കുഴിമാടങ്ങളാണുള്ളത്. കൊല്ലപ്പെട്ട പലരുടെയും ശവശരീരങ്ങൾ തെരുവിൽ കിടക്കുകയാണ്. ഇതിനു മുമ്പ് നാസികളുടെ സമയത്താണ് യൂറോപ്പിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളത്- ആർച്ചുബിഷപ്പ് പറഞ്ഞു.റഷ്യൻ സൈന്യം ബുച്ചയിൽ സാധാരണക്കാരെ കൂട്ടക്കൊല നടത്തുകയാണെന്ന യുക്രൈൻ വിദേശകാര്യ മന്ത്രി ആരോപിച്ച ദിവസം തന്നെയാണ് ആർച്ചുബിഷപ്പ് ഇതേക്കുറിച്ച് സംസാരിച്ചത്.യുദ്ധം അവസാനിപ്പിക്കാനായി റഷ്യൻ പ്രസിഡന്റായ പുടിന് കത്തെഴുതിയ യൂറോപ്യൻ മരിയൻ നെറ്റ്വർക്കിന് ആർച്ചുബിഷപ്പ് തന്റെ സന്ദേശത്തിൽ നന്ദി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group