തിരുവോസ്തി അവഹേളിച്ച സംഭവത്തിൽ ആശങ്ക അറിയിച്ച് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ.

അരൂക്കുറ്റി സെന്റ് ജേക്കബ് ചാപ്പലിൽ നിന്നും തിരുവോസ്തി സക്രാരിയിൽ നിന്ന് എടുത്ത് ചതുപ്പ് നിലത്തിൽ വലിച്ചെറിഞ്ഞ് അവഹേളിച്ച സംഭവത്തിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉത്ക്കണ്ഠ രേഖപ്പെടുത്തി.

കുറ്റക്കാരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്ന് ആർച്ചുബിഷപ്പ് ആവശ്യപ്പെട്ടു. സംഭവം ഗൗരവത്തോടെ കാണാൻ അധികാരികൾ തയ്യാറാകണം എന്നും ആർച്ച് ബിഷപ്പ് പറഞ്ഞു .

തിങ്കളാഴ്ച രാത്രിയിൽയിലായിരുന്നു സക്രാരി കുത്തി തുറന്ന് തിരുവോസ്തി അടക്കം ചെയ്ത കാസ കവർന്ന് സമീപത്തെ പുഴയോട് ചേർന്ന ചതുപ്പു സ്ഥലത്തെറിഞ്ഞ സംഭവം നടന്നത്. ഇതിനെതിരെ വിശ്വാസി സമൂഹത്തിനിടയിൽ നിന്ന് വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group