തലശ്ശേരി: തലശ്ശേരി അതിരൂപത അധ്യക്ഷനും ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ വൈസ് പ്രസിഡണ്ടുമായ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിനു ഇന്ന് 75 വയസ്സ് പൂർത്തിയാകുന്നു. ആഘോഷങ്ങളും ആരവങ്ങളും ഇല്ലാത്ത ജന്മദിനത്തിൽ അതിരൂപത ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കും.തലശ്ശേരി അതിരൂപതയുടെ തൃതീയ അധ്യക്ഷനായി 2014 ഒക്ടോബർ 30 നാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. മലബാർ മേഖലയിലെ ക്രൈസ്തവ സമൂഹത്തിന് മുഴുവൻ നേതൃത്വം കൊടുക്കുന്ന നല്ല ഇടയനാണ് മാർ ജോർജ് ഞരളക്കാട്ട്. കോതമംഗലം രൂപതയിലെ ആരകുഴിയിൽ 1946 ജൂൺ 23 ഞരളക്കാട്ട് വർക്കി മേരി ദമ്പതികളുടെ മകനായി പിതാവ് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ആരകുഴിയിൽ ആയിരുന്നു. 1960 ലെ അദ്ദേഹത്തിന്റെ കുടുംബം വയനാട്ടിലേക്ക് കുടിയേറി. നടവയൽ സെന്റ് തോമസ് ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസി പാസായ ശേഷം തലശ്ശേരി സെന്റ് ജോസഫ് മൈനർ സെമിനാരിയിൽ വൈദിക പരിശീലനത്തിന് ചേർന്നു. പിന്നീട് ആലുവ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്വശാസ്ത്ര -ദൈവ ശാസ്ത്ര പഠനം പൂർത്തിയാക്കി. 1971 ഡിസംബർ 20ന് മാർ സെബാസ്റ്റ്യൻ വല്ലോപിള്ളിയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. സുദീർഘമായ പൗരോഹിത്യ ജീവിത സേവനങ്ങൾക്കു് ശേഷം മാണ്ഡ്യ രൂപതയുടെ ബിഷപ്പായി അദ്ദേഹം നിയമിതനാവുകയും 2010 ഏപ്രിൽ ഏഴിന് തലശ്ശേരി ആർച്ച് ബിഷപ്പായി ചുമതലയേൽക്കുകയും ചെയ്തു. ഇന്ന് ഗുഡ്ഷെപ്പേർഡ് മേജർ സെമിനാരി കമ്മീഷൻ ചെയർമാൻ, കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ, സിറോമലബാർ സ്ഥിരം സിനഡ് അംഗം എന്നീ നിലകളിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു വരുന്നു. സഭയ്ക്കും സമൂഹത്തിനും പിതാവിലൂടെ അനേകം അനുഗ്രഹങ്ങൾ ലഭിക്കട്ടെയെന്ന പ്രാർത്ഥനയോടെ മരിയൻ വൈബ്സിന്റെ എല്ലാവിധ ജന്മദിന ആശംസകളും നേരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group