കർഷക സമരത്തിന് പിന്തുണ അറിയിച്ച് ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംതോട്ടം

Archbishop Mar Joseph Perumthottam of the Archdiocese of Changanassery expressed support for the farmers’ strike

ചങ്ങനാശ്ശേരി: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംതോട്ടം. രാജ്യത്തെ കർഷകർക്കാണ് പ്രഥമ അവകാശങ്ങൾ നൽകേണ്ടതെന്നും കർഷകരെ മറന്നുകൊണ്ട് പുരോഗതി സാധ്യമല്ലെന്നും കർഷകർക്കൊപ്പമാണ് തങ്ങളെന്നും കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതികരണത്തിൽ അദ്ദേഹം അറിയിച്ചു. ന്യായമായ അവാകാശങ്ങൾക്കും സ്വാതന്ത്രത്തിനും വേണ്ടിയാണ് ഇവിടെ കർഷകരുടെ സമരമെന്നും കർഷകർക്ക് അവരുടെ അവാകാശങ്ങൾ നിക്ഷേധിക്കുന്ന ഭരണകൂടത്തിന്റെ ആശയങ്ങളോട് ഒരിക്കലും യോജിക്കാൻ സാധിക്കില്ലെന്നും ബിഷപ്പ് തുറന്നടിച്ചു. ഈ കർഷകാ സമരത്തിലൂടെ നാടിൻറെ നട്ടെല്ലായ കർഷകർ തങ്ങൾക്കും നട്ടെല്ലുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്.

വേണ്ട വിധത്തിൽ ചർച്ചകൾക്ക് പോലും തയ്യാറാവാതെ കർഷകരെ കോർപ്പറേറ്റുകളുടെ ചൂഷണത്തിന് വിട്ടുകൊടുക്കുകയാണ് ഭരണകൂടമെന്നും ഉടൻ കേന്ദ്ര സർക്കാർ പാസാക്കിയ കർഷക നിയമങ്ങൾ പിൻവലിച്ച കർഷകരുടെ ആശങ്ക പരിഹരിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. ഇന്ത്യയിൽ നടക്കുന്ന കർഷക സമരം ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ നേടിയിട്ടുണ്ട്. കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അനിവാര്യമായ നിയമഭേദഗതി സർക്കാർ നടപ്പിലാക്കണമെന്നും യു.എൻ ഉൾപ്പെടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group