ഒമാന്റെ ആദ്യ അപ്പസ്തോലിക് ന്യൂണ്‍ഷോയായി ആര്‍ച്ച് ബിഷപ്പ് നിക്കോളാസ് തെവേനിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
പരിശുദ്ധ സിംഹാസനവുമായി അപ്പസ്തോലിക ബന്ധം സ്ഥാപിക്കുന്ന 184-മത് രാഷ്ട്രമാണ് ഒമാന്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് വത്തിക്കാനും സുല്‍ത്താനേറ്റ് ഓഫ് ഒമാനും തമ്മില്‍ സമ്പൂര്‍ണ്ണ നയതന്ത്ര ബന്ധം സ്ഥാപിച്ച്, വത്തിക്കാനില്‍ ഒമാന്‍ എംബസി സ്ഥാപിക്കുന്നത്. പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്രബന്ധ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പാപ്പ ഒമാനിലേക്ക് ഒരു അപ്പസ്തോലിക പ്രതിനിധിയെ നിയമിക്കുന്നത്.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇക്കാലയളവില്‍ വത്തിക്കാനുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന നൂറാമത് രാഷ്ട്രം കൂടിയാണ് ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ ഒമാന്‍. 2019 മുതല്‍ ഈജിപ്തിലെ അപ്പസ്തോലിക പ്രതിനിധിയും, അറബ് ലീഗ് പ്രതിനിധിയുമായി സേവനം ചെയ്തുവരികയായിരുന്നു തെവേനിന്‍ മെത്രാപ്പോലീത്ത. സെന്റ് മാര്‍ട്ടിന്‍ സമൂഹാംഗമായി 1989-ല്‍ തിരുപ്പട്ട സ്വീകരണം നടത്തിയ അദ്ദേഹം 1994 മുതലാണ് വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തില്‍ അംഗമാകുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group