ബംഗളൂരു: കർണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗളൂരു രൂപത ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ.
ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും സൗജന്യ വിദ്യാഭ്യാസവും വൈദ്യസഹായവും നല്‍കിയതിന്‍റെ പേരില്‍ തനിക്കെതിരെ മതപരിവര്‍ത്തനത്തിന് കേസെടുക്കുമെങ്കില്‍ താനിനിയും അത് തുടരുമെന്ന് ബിഷപ്പ് പീറ്റര്‍ മച്ചാഡോ പറഞ്ഞു. ക്രിസ്ത്യന്‍ സ്കൂളുകളില്‍ പഠിച്ച എത്ര കുട്ടികള്‍ മതപരിവര്‍ത്തനം ചെയ്യപെട്ടുവെന്ന കണക്ക് സര്‍ക്കാര്‍ പുറത്തുവിടട്ടെയെന്ന് ബിഷപ്പ് പീറ്റര്‍ മച്ചാഡോ പറഞ്ഞു.
പാവപ്പെട്ടവരെ സഹായിക്കുന്നത് തെറ്റാണെങ്കില്‍ അത് താനിനിയും ഇരട്ടി ചെയ്യുമെന്ന് ആര്‍ച്ച് ബിഷപ്പ് ആവർത്തിച്ചു.
നല്ലത് ചെയ്യുന്നതില്‍ നിന്ന് നമ്മളെ തടയാന്‍ ആര്‍ക്കുമാകില്ല. സ്കൂളുകളില്‍ എത്ര ബൈബിളുണ്ടെന്ന് കണക്കെടുക്കാന്‍ വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എത്ര കുട്ടികള്‍ ക്രിസ്ത്യന്‍ സ്കൂളുകളില്‍ നിന്ന് മതം മാറ്റപ്പെട്ടു എന്ന കണക്കെടുത്ത് പുറത്തുവിടട്ടെയെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ ബാവയ്ക്ക് ബെംഗളുരുവിലെ വിശ്വാസിസമൂഹം നല്‍കിയ സ്വീകരണച്ചടങ്ങിലാണ് ബെംഗളുരു രൂപതാ ആര്‍ച്ച് ബിഷപ്പില്‍ നിന്നും രൂക്ഷ പരാമര്‍ശങ്ങളുണ്ടായത്.
ബെംഗളുരു ക്ലാരന്‍സ് സ്കൂളില്‍ ബൈബിള്‍ നിര്‍ബന്ധമാക്കിയെന്ന തരത്തില്‍ തീവ്ര ഹിന്ദു സംഘടനകള്‍ ഉന്നയിച്ച ആരോപണങ്ങളും അദ്ദേഹം കടുത്ത വിമര്‍ശനത്തോടെ തള്ളികളഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group