ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ അദ്ധ്യക്ഷനായ ആർച്ച് ബിഷപ്പ് വിൻചേൻസൊ പാല്യയുടെ ഭാരത സന്ദർശനം ഇന്ന് മുതൽ. ഇന്ന് മുതൽ ഫെബ്രുവരി നാല് വരെയാണ് അദ്ദേഹം ഇന്ത്യയിൽ ഉണ്ടായിരിക്കുക. ഭാരതത്തിലെ കത്തോലിക്കാ മെത്രാൻ സംഘത്തിന്റെ, സിബിസിഐ-യുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്.
ഡൽഹിയിലെ വിദ്യാജ്യോതി കോളേജിൽ സംഘടിപ്പിക്കപ്പെടുന്ന നൈതികതയെയും സാങ്കേതിക വിദ്യയെയും അധികരിച്ചുള്ള സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് വിൻചേൻസൊ പാല്യ സംസാരിക്കും.
ജീവിതാന്ത്യഘട്ടത്തിലെ നൈതികതയും അജപാലന വെല്ലുവിളികളും, സഭയും നിർമ്മിത ബുദ്ധിയും : വെല്ലുവിളികളും അവസരങ്ങളും, ധാർമ്മികതയും സാങ്കേതിക വിദ്യയും എന്നീ വിഷയങ്ങൾ അദ്ദേഹം വിശകലനം ചെയ്യും. ഫെബ്രുവരി 2-ന് ആർച്ച് ബിഷപ്പ് വിൻചേൻസൊ പാല്യ ഭാരതത്തിലെ കത്തോലിക്ക മെത്രാൻ സംഘവുമായി കൂടിക്കാഴ്ച നടത്തും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group