കെ-റെയിൽ പദ്ധതിക്ക് കല്ലു സ്ഥാപിച്ച മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി മലങ്കര കത്തോലിക്കപ്പള്ളിക്കടുത്തുള്ള സ്ഥലങ്ങൾ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സന്ദർശിച്ചു.
വീടും ഭൂമിയും നഷ്ടപ്പെടുന്ന കൊരണ്ടിത്തറ സാജനുമായി ആർച്ച് ബിഷപ് കാര്യങ്ങൾ സംസാരിച്ചു. വീടും സ്ഥലവും നഷ്ടമാകുന്നവർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമ്പോൾ ഇത് കണ്ടില്ലെന്നു നടിക്കുന്നതും പ്രതിഷേധങ്ങളെ പോലീസിനെ കൊണ്ട് അടിച്ചമർത്തുന്നതും ജനാധിപത്യ സംസ്കാരത്തിനു യോജിച്ചതല്ലെന്ന് മാർ പെരുന്തോട്ടം പറഞ്ഞു.
മാടപ്പള്ളി ചെറുപുഷ്പം ഇടവക പരിധിയിലുള്ള കുടുംബങ്ങളുടെ ഭൂമിയിലാണ് കഴിഞ്ഞ ദിവസം പോലീസ് ബലപ്രയോഗത്തിലൂടെ കല്ലിട്ടത്. അതിരൂപതാ വികാരി ജനറാൾ മോണ്‍.ജോസഫ് വാണിയപ്പുരക്കൽ, മാടപ്പള്ളി ഇടവക വികാരി ഫാ.ചാക്കോ പുതിയാപറന്പിൽ, മാമ്മൂട് ലൂർദ്മാതാ പള്ളി വികാരി റവ. ഡോ.ജോണ്‍ വി.തടത്തിൽ എന്നിവരും ആർച്ച്ബിഷപ്പിനൊപ്പമുണ്ടായിരുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group